റണ്‍വേട്ടക്കാരിലെ ഒന്നാമനാകാന്‍ ഗിൽ; ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ താരം നിലവിൽ രണ്ടാം സ്ഥാനത്ത്

നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്

2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ റൺവേട്ടക്കാരിൽ ഒന്നാമനാകാനുള്ള കനത്ത പോരാട്ടം തുടരുകയാണ്. അതിൽ, നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാൽ, ആ സ്ഥാനം തട്ടിയെടുന്നുള്ള ഒരു അവസരം ലഭിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിന്. നിലവിൽ നാല് മത്സരം മാത്രം കളിച്ച താരം രണ്ടാം സ്ഥാനത്താണുള്ളത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മധ്യനിര താരമായ ഹെന്റിച്ച് ക്ലാസനാണ് ഒന്നാം സ്ഥാനത്ത്. ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 283 റണ്‍സാണ് ക്ലാസന്റെ ഇതുവരെയുള്ള സമ്പാദ്യം. 47.16 ശരാശരിയിലും 144.38 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയ ക്ലാസന്റെ ഉയര്‍ന്ന സ്‌കോര്‍ 62 റണ്‍സ്.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്ത്. നാല് മത്സരം മാത്രം കളിച്ച ഗില്‍ ഇതിനോടകം 251 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സ്. 62.75 ശരാശരിയിലും 154.93 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്‌ല ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സാണ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ നന്നായി കളിച്ചാല്‍ ഗില്ലിന് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം. റോയല്‍ ചലഞ്ചേഴ്‌സ് ഓപ്പണറായ വിരാട് കോലി മൂന്നാം സ്ഥാനത്ത്. ആറ് മത്സരം പൂര്‍ത്തിയാക്കിയ കോലി 247 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 69 റണ്‍സാണ് വെറ്ററന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 49.40 ശരാശരിയും 157.32 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികള്‍ പൂര്‍ത്തിയാക്കാനും മുന്‍ ആര്‍സിബി ക്യാപ്റ്റന് സാധിച്ചു.

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷി നാലാമതുണ്ട്. ആറ് മത്സരം പൂര്‍ത്തയാക്കിയ സൂര്യവന്‍ഷി ഇതുവരെ നേടിയത് 246 റണ്‍സ്. 78 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 41.00 ശരാശരിയും 236.53 സ്‌ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും 15കാരന്‍ സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ ഇതുവരെ നേടിയത് 230 റണ്‍സ്. ആറ് മത്സരങ്ങള്‍ കളിച്ച താരം 46.00 ശരാശരിയിലും 212.96 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ് നേടിയത്. അഞ്ചാം സ്ഥാനത്തുള്ള പാട്ടിദാർ ഒരു തവണ പുറത്താവാതിരുന്നു. രണ്ട് അര്‍ധ സെഞ്ചുറികളും ആര്‍സിബി മധ്യനിര താരത്തിന്റെ അക്കൗണ്ടിലുണ്ട്.

Content highlight: Gill is all set for the ipl orange cap race

To advertise here,contact us