ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 156 റൺസ് വിജയലക്ഷ്യം. റൺസ് നേടി മുന്നേറിയ രാജസ്ഥാൻ റോയൽസിനെ കെകെആർ എറിഞ്ഞ് പിടിക്കുകയായിരുന്നു. ഇരുപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് 155 റൺസ് നേടിയത്.
രാജസ്ഥാൻ റോയൽസിനായി ഓപ്പണമാർക്ക് മാത്രമേ ഭേദപ്പെട്ട റൺസ് അടിച്ചെടുക്കാൻ സാധിച്ചുള്ളു. 29 പന്തിൽ 39 റൺസാണ് ഓപണർ ജയ്സ്വാൾ അടിച്ചെടുത്തത്. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ്. ആർആറിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയാണ് മികച്ച റൺസ് നേടിയ മറ്റൊരു താരം. രണ്ട് സിക്സറുകളൂം 6 ബൗണ്ടറികളും അടക്കം 28 പന്തിൽ 46 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വൈഭവ് ആണ് രാജസ്ഥാന്റെ ടോപ് സ്കോററും. നായകൻ റിയാൻ പരാഗ്, ഷിംറോൺ ഹിറ്റ്മേയർ, രവീന്ദ്ര ജഡേജ, എന്നിവരടക്കം ആർക്കും തന്നെ ആർആർ ബാറ്റിംഗ് നിരയിൽ തിളങ്ങാനായില്ല.
ആർആറിനെ എറിഞ്ഞിടുന്നതിൽ കാർത്തിക് ത്യാഗി, വരുൺ ചക്രവർത്തി എന്നിവരുടെ പ്രകടനം നിർണായകമായി. നാല് ഓവർ എറിഞ്ഞപ്പോൾ കാർത്തിക് ത്യാഗി 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ഒപ്പം വരുൺ ചക്രവർത്തി നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയായിരുന്നു മൂന്ന് വിക്കറ്റുകളാ പോക്കറ്റിൽ ആക്കിയത്. കൂടാതെ സുനിൽ നരെയ്ൻ നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും നേടി.
Content highlight: RR set 156 runs as target for KKR