കയ്യടി നേടി ധ്രുവ് ജൂറലിന്റെ സ്റ്റമ്പിംഗ്; ഇതോ സീസണിലെ ഏറ്റവും മികച്ചത്?

മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാല് വിക്കറ്റുൾക്ക് വിജയിച്ചിരുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ തന്റെ അസാമാന്യ പ്രകടനം കൊണ്ട് കൈയടി നേടി രാജസ്ഥാന്‍ റോയൽസ് താരം ധ്രുവ് ജുറല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് നിരയില്‍ ആർആറിന് വന്‍ ഭീഷണി ഉയർത്തിയ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ ജൂറല്‍ നടത്തിയ അതിവേഗ സ്റ്റമ്പിംഗായിരുന്നു ആ അസാമാന്യ പ്രകടനം. ആ പ്രകടനം തന്നെയായിരുന്നു മത്സരത്തിലെ വഴിത്തിരിവായി മാറിയതും.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ കെകെആർ നേരിട്ട അഞ്ചാം ഓവറിലായിരുന്നു ഈ സംഭവം. രവി ബിഷ്ണോയി എറിഞ്ഞ പന്ത് ക്രീസിന് പുറത്തിറങ്ങി അടിക്കാൻ ശ്രമിച്ച ഗ്രീനിന്റെ ശ്രമം അപ്പാടെ പാളി. ലെഗ് സൈഡിലേക്ക് പോയ ഗൂഗ്ലി ബാറ്ററെ മറികടന്ന് പോയത് വിക്കറ്റ് കീപ്പറായിരുന്ന ജൂറലിന്റെ കരങ്ങളിലേക്ക്. പന്ത് പിടിച്ചെടുക്കാനായി ജൂറലിന് തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്യേണ്ടിയും വന്നു. കാഴ്ച മറഞ്ഞുപോയിട്ടും പന്ത് കൃത്യമായി കൈക്കലാക്കിയ ജൂറല്‍, നിലത്തു വീണ അവസ്ഥയില്‍ നിന്ന് ഒറ്റക്കൈ കൊണ്ട് പന്ത് വിക്കറ്റിലേക്ക് എറിയുകയായിരുന്നു. ഗ്രീന്‍ ക്രീസില്‍ തിരിച്ചെത്തുന്നതിന് മുന്‍പേ വിക്കറ്റ് തെറിച്ചു. തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ ഗ്രീന്‍ ഔട്ടാണെന്നും വ്യക്തമായി.

മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാല് വിക്കറ്റുൾക്ക് വിജയിച്ചിരുന്നു. രണ്ട് ബോൾ ബാക്കിനിൽക്കെ 6 വിക്കറ്റ് നഷ്ട്ടത്തിലായിരുന്നു കെകെആർ ആർആർ ഉയർത്തിയ വിജയലക്ഷ്യം മറികടന്നത്.

Content highlight: Dhruv Jurel’s stunning stumping wins applause

To advertise here,contact us