'KKRൽ സഞ്ജു സൂക്ഷിക്കേണ്ടത് ആ താരത്തെ'; സഞ്ജുവിന് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് - ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിന് മുൻപായി സിഎസ്കെയുടെ മലയാളി താരം സഞ്ജു സാംസണിന് മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താൻ

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് - ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിന് മുൻപായി സിഎസ്കെയുടെ മലയാളി താരം സഞ്ജു സാംസണിന് മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് നിരയില്‍ സഞ്ജു ആരെയാണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് എന്ന മുന്നറിയിപ്പും ഒപ്പം ആ വെല്ലുവിളി മറികടക്കാന്‍ താരം എന്താണ് ചെയ്യേണ്ടതെന്ന ഉപദേശവും അദ്ദേഹം നൽകി.

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ബൗളിങ് നിരയിലെ വെസ്റ്റ് ഇന്ഡീസിന്റെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നായിരിക്കും സിഎസ്കെയുടെ മലയാളി താരം സഞ്ജു സാംസണിനു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക എന്നാണ് ഇന്ത്യൻ മുൻ താരം ഇര്‍ഫാന്‍ പത്താന്റെ അഭിപ്രായം. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പത്താന്റെ പ്രതികരണം.

'സുനില്‍ നരെയ്‌നായിരിക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബൗളിങ് നിരയില്‍ സഞ്ജു സാംസണിന് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. മൂന്നു തവണ ഇതിനകം തന്നെ നരെയ്ന്‍ സഞ്ജുവിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിൽ നരെയ്‌നെതിരെ സഞ്ജു നേരിട്ടത് 80 ഓളം ബോളുകളാണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 8നടുത്ത് മാത്രം', പത്താൻ വ്യക്തമാക്കി. നരെയ്‌നെതിരേ ബാറ്റ് ചെയ്യുമ്പോൾ സഞ്ജു റണ്ണെടുക്കാനും വലിയ ഷോട്ടകള്‍ കളിക്കാനും ഏറെ ബുദ്ധിമുട്ടിയിട്ടുമുണ്ട്. ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ സഞ്ജുവിനെതിരേ എത്ര പെട്ടെന്ന് നരെയ്‌നെ ബൗളിങിനായി കെകെആര്‍ കൊണ്ടുവരുമെന്ന് കണ്ടറിയണം. കൂടാതെ സഞ്ജു എങ്ങനെയാവും അദ്ദേഹത്തെ കൈകാര്യം ചെയ്യുകയെന്ന് കൂടി കണ്ടറിയേണ്ടതുണ്ട്. 'ചെപ്പോക്കിലെ പിച്ചില്‍ കൂടുതല്‍ ബൗണ്‍സുണ്ടാലും. അതിനാല്‍ കൂടുതലായി ഫ്രണ്ട് ഫൂട്ടിലേക്ക് വന്ന് കളിക്കേണ്ട ആവശ്യവുമില്ല. അതിനു പകരം കുറേക്കൂടി നന്നായി ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ സാധിക്കും', ഇര്‍ഫാന്‍ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഈ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ ഒന്നും തന്നെ സഞ്ജുവിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ശേഷമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മാച്ചിലെ സഞ്ജുവിന്റെ അതിഗംഭീര പ്രകടനം (115*). ആ ഹാട്രിക് പരാജയങ്ങള്‍ക്കു ശേഷം നടത്തിയ തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തിലാണ് ആരാധകർ.

Content higlight: Irfan Pathan advice to Sanju Samson before KKR vs CSK match

To advertise here,contact us