ജയം തുടരാന്‍ സിഎസ്കെ, ആദ്യ വിജയത്തിനായി കെകെആർ; ചെപ്പോക്കില്‍ ഇന്ന് തീപാറും പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. തുടർ പരാജയങ്ങൾക്ക് ശേഷം കണ്ട സഞ്ജുവിന്‍റെ തകർപ്പൻ സെഞ്ച്വറി കരുത്തില്‍ ഡൽഹിയർ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സിഎസ്‌കെയ്ക്ക് കൊൽക്കത്തക്കയ്ക്ക് എതിരെയുള്ള അംഗത്തിന് ഇറങ്ങുന്നത്. എന്നാൽ, കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട് പോയിന്‍റ് പട്ടികയുടെ അവസാനമാണ് കൊൽക്കത്തയുടെ സ്ഥാനം. അതുകൊണ്ട് തന്നെ സീസണിലെ തങ്ങളുടെ ആദ്യ ജയം നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ടീം ചെപ്പോക്കിലിറങ്ങുന്നത്. വൈകിട്ട് 7:30-നാണ് മത്സരം ആരംഭിക്കുന്നത്.

ചെപ്പോക്കിൽ ഒരു വെടിക്കെട്ട് ബാറ്റിങ്ങിന് തന്നെയായിരിക്കും ആരാധകർ കാത്തിരിക്കുന്നത്. സിഎസ്‌കെയുടെ ആ മഞ്ഞക്കുപ്പായത്തിൽ തന്‍റെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജു സാംസൺ തന്റെ അതെ ഫോം തുടരുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. എന്നാൽ, കൊല്‍ക്കത്തയുടെ സുനിൽ നരെയ്‌നെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോർഡുകൾ അല്ല ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ തുടക്കത്തിലെ പൂട്ടാനായി കൊല്‍ക്കത്ത പവര്‍ പ്ലേയില്‍ തന്നെ നരെയ്‌നെ പരീക്ഷിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ കൊൽക്കത്തക്കയ്ക്ക് എതിരെ ചെന്നൈക്ക് തന്നെയാണ് വ്യക്തമായ ആധിപത്യം. തമ്മിൽ ഏറ്റുമുട്ടായത് 31 മത്സരങ്ങളിൽ. അതിൽ 20 കളികളിൽ ചെന്നൈ ജയിച്ചപ്പോള്‍ കൊൽക്കത്തയ്ക്ക് ജയിക്കാനായത് 11 എണ്ണത്തില്‍ മാത്രമാണ്. എന്നാൽ 2022-ന് ശേഷമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇരു ടീമുകളും 3 - 3 എന്ന നിലയിൽ തുല്യശക്തികളുമാണ്.

ചെന്നൈ നിരയില്‍ എം.എസ്. ധോണി ഇന്നും കളിച്ചേക്കില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചന. നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ മോശം ഫോമാണ് ചെന്നൈയുടെ ഇപ്പോഴത്തെ പ്രധാന തലവേദന. പരിക്കിലായിരുന്ന മതീഷ പതിരണ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ചെന്നൈക്കെതിരെ ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

Content highlight: IPL 2026: Chennai Super Kings vs Kolkatha Knight Riders matchday

To advertise here,contact us