IPL 2026: ലക്നൗവ്‌ സൂപ്പർ ഗൈൻറ്സിനെ ബാറ്റിങിനയച്ച് ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലക്നൗ സൂപ്പർ ജൈൻറ്സ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ഗുജറാത്തിനൊപ്പം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലക്നൗ സൂപ്പർ ജൈൻറ്സ് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിലെ ടോസ് ആനുകൂല്യം ഗുജറാത്തിനൊപ്പം. ടോസ് നേടിയ നായകൻ ഗിൽ ഗുജറാത്തിനായി ബൗളിംഗ് തിരഞ്ഞെടുത്തു. ഇതോടെ ലക്നൗ സൂപ്പർ ജൈൻറ്സ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യും. ലക്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമടക്കം നാല് പോയിൻറ്റോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലക്നൗ സൂപ്പർ ജൈൻറ്സ്. അതേസമയം, മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയുമടക്കം രണ്ട് പോയിൻറ്റോടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ്.

Content highlight: Gujarat Titans won the toss against LSG

To advertise here,contact us