വീണുപോയ ക്യാമറാമാനെ പിടിച്ചെഴുന്നേൽപ്പിച്ച് സൂര്യകുമാർ യാദവ്; വാംഖ‍ഡെയിൽ ഹൃദയം കീഴടക്കി താരം

മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ പേരിലുള്ള സ്റ്റാൻഡിന്റെ അനാച്ഛാദന ചടങ്ങിനിടെയായിരുന്നു സംഭവം

കളിക്കളത്തിലെ മിന്നും പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, തന്റെ വിനയം കൊണ്ടും ആരാധകരുടെ മനസ് കീഴടക്കുകയാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനിടെ അബദ്ധത്തിൽ തെന്നിവീണ ക്യാമറാമാനെ സഹായിക്കാൻ ഓടിയെത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ പേരിലുള്ള സ്റ്റാൻഡിന്റെ അനാച്ഛാദന ചടങ്ങിനിടെയായിരുന്നു സംഭവം. ഇതിനായി എത്തിയ സൂര്യകുമാറിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് ക്യാമറാമാൻ അബദ്ധത്തിൽ തെന്നിവീണത്. ഉടൻ തന്നെ മറ്റുകാര്യങ്ങൾ മാറ്റിവെച്ച് സൂര്യകുമാർ സൂര്യകുമാറിനടുത്തേക്ക് എത്തുകയും, മറ്റു കുഴപ്പങ്ങൾ ഒന്നും അദ്ദേഹത്തിന് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. താരത്തിന്റെ ഈ പ്രവർത്തി വളരെ പെട്ടെന്ന് ആണ് പ്രശംസയ്ക്ക് കാരണമായി മാറിയത്.

Suryakumar Yadav helped a cameraman who fell in front of him while taking pictures of him at Wankhede Stadium.💙 pic.twitter.com/kH3KfKQl5z

ക്രിക്കറ്റ് മൈതാനത്തെ സ്പോർട്സ്മാൻ സ്പിരിറ്റ് അതിരുകൾക്ക് പുറത്തും കാത്തുസൂക്ഷിക്കുന്ന സൂര്യകുമാറിന്റെ ഈ പ്രവർത്തി താരത്തിന്റെ വ്യക്തിത്വത്തിന്റെ തെളിവാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ഈ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ള പ്രമുഖർ എത്തിയിരുന്നു.

Content Highlights: Suryakumar Yadav helped a cameraman who fell in front of him while taking pictures of him at Wankhede Stadium

To advertise here,contact us