ബും!! മുംബൈ ബൗളർമാരെ പഞ്ഞിക്കിട്ട ആർആർ ബാറ്റിംഗ് കൂട്ടുകെട്ട്

മഴ വെല്ലുവിളി നിറച്ച മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് പോരാട്ടത്തിൽ ആദ്യ ഓവറുകൾ സാക്ഷിയായത് വെടിക്കെട്ട് ബാറ്റിങ്ങിന് തന്നെയായിരുന്നു

മഴ വെല്ലുവിളി നിറച്ച മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് പോരാട്ടത്തിൽ ആദ്യ ഓവറുകൾ സാക്ഷിയായത് വെടിക്കെട്ട് ബാറ്റിങ്ങിന് തന്നെയായിരുന്നു. മഴമൂലം ഓവറുകൾ പതിനൊന്നായി വെട്ടികുറച്ചാണ് മത്സരം പുനരാരംഭിച്ചത്. എത്ര കരുത്തനായ ബൗളറെയും തകർപ്പൻ ഷോട്ടുകളിലൂടെ അടിച്ചുപറത്തുന്ന വൈഭവ് സൂര്യവംശി തന്നെയായിരുന്നു ഈ മത്സരത്തിലും ആരാധകർ ഉറ്റുനോക്കിയത്. പ്രതീക്ഷകളും പ്രവചനങ്ങളും ഒന്നും തെറ്റിക്കാതെ വൈഭവ് ബുംറയുടെ ആദ്യ പന്ത് തന്നെ സിക്സർ പറത്തികൊണ്ട് തന്റെ റൺവേട്ടക്ക് തുടക്കം കുറിച്ചു.മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെയും യശസ്വി ജയ്‌സ്വാളിന്റെയും പ്രകടനം ഏറെ നിർണായകമായി.

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റാർ പേസര്‍ ജസ്പ്രീത് ബുംറയും കൗമാരതാരം വൈഭവ് സൂര്യവംശിയും തമ്മിലുള്ള കൊമ്പുകോർക്കലിനായിരുന്നു ആരധകർ ആവേശത്തോടെ കാത്തിരുന്നത്. നെറ്റ്സിൽ ഇംഗ്ലീഷ് ബൗളർ ജോഫ്രെ ആർച്ചറേയും ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും പറത്തിയടിച്ച താരം ബുമ്രയ്ക്ക് എതിരെ ക്രീസിൽ എത്തുമ്പോൾ ഉണ്ടാകുന്ന പോരാട്ടവീര്യം ആദ്യ പന്തിൽ തന്നെ കണ്ടു. ബുംറയോടു ഒരു മയവും കാണിക്കാതെ 15-കാരന്‍ ആദ്യ പന്ത് തന്നെ സിക്സർ പറത്തി അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടി. അഞ്ച് സിക്സറുകളും, ഒരു ബൗണ്ടറിയും അടക്കം 14 പന്തിൽ 39 റൺസാണ് അടിച്ചുകൂട്ടിയത്.

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറിലെ മുഴുവൻ പന്തുകളും നേരിട്ടത് യശസ്വി ജയ്‌സ്വാളായിരുന്നു. അവിടെ ബുംറയെ വൈഭവ് ആദ്യ പന്തിൽ തന്നെ സിക്സസാർ പായിച്ചെങ്കിൽ ഇവിടെ ചാഹറിനെ ജയ്‌സ്വാള്‍ നിലത്തുനിര്‍ത്തിയിട്ടേയില്ല. എറിഞ്ഞതിൽ ഒരു ബൗൾ മാത്രമായിരുന്നു ഡോട്ട് ബൗൾ. ശേഷിച്ച അഞ്ച് പന്തുകളും ജയ്‌സ്വാള്‍ അടിച്ച് പറത്തി. 4, 6, 4, 4, 4 എന്നിങ്ങനെയായിരുന്നു ആ റൺസുകൾ. മൊത്തം 22 റൺസുകളായിരുന്നു താരം ഒറ്റ ഓവറിൽ ആർആറിനായി നേടിയത്.

രണ്ടാം ഓവറിലാണ് പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പരീക്ഷിച്ചത്. സ്‌ട്രൈക്കില്‍ വൈഭവ് സൂര്യവംശി. ക്രിക്കറ്റ് ലോകം കാണാന്‍ കാത്തിരുന്ന താരപ്പോര്. പക്ഷെ ബുംറയ്ക്കു ലൈനും ലെങ്ത്തും ചെറുതായൊന്നു പാളി. വൈഭവിന്റെ സ്സോട്ടിലാണ് ബോള്‍ ലഭിച്ചത്, ബും!! ബോള്‍ വെടിയുണ്ട കണക്കെ സിക്‌സറിലേക്കു ചീറിപ്പാഞ്ഞു. ക്രിക്കറ്റ് ലോകം ഒരുപോലെ വണ്ടറടിച്ച നിമിഷം പക്ഷെ ബുംറ ഈ അടികൊണ്ടൊന്നും ഞെട്ടിയില്ല. മുഖത്ത് ഒരു ചെറുചിരിയുമായാണ് അദ്ദേഹം ബൗളിങ് എന്‍ഡിലേക്കു തിരികെ നടന്നത്. ആ സിക്‌സര്‍ കൊണ്ട് മാത്രം ബുംറയെ വെറുതെവിടാന്‍ വൈഭവിന് താല്‍പ്പര്യമില്ലായിരുന്നു. നാലാമത്തെ ബോളില്‍ 15കാരന്റെ മറ്റൊരു കിടിലന്‍ സിക്‌സ്. ലെഗ് സൈഡില്‍ ഒരു ഷോര്‍ട്ടിഷ് സ്ലോ ബോളായിരുന്നു ബുംറ പരീക്ഷിച്ചത്. എന്നാല്‍ അല്‍പ്പം പിറകിലേക്കു മാറിയ വൈഭവ് പുള്‍ ഷോട്ടിലൂടെ ബോളിനെ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ് ഏരിയയിലൂടെ ഗാലറിയിലെ്ത്തിക്കുകയും ചെയ്തു. ബുംറയുടെ ഈ ഓവറില്‍ പിറന്നത് 14 റണ്‍സാണ്. ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി വൈഭവ് ഈ മത്സരത്തിൽ കുറിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 39-ല്‍ നില്‍ക്കവെ ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന ബോളിൽ താരത്തിന് ഡഗ്ഔട്ടിലേക്കും മടങ്ങി.

Content highlight: Rajasthan Royals batting partnership against Mumbai Indians in IPL 2026

To advertise here,contact us