ആവേശം കെടുത്തി മഴ; ബുംറ-വൈഭവ് പോര് കാണാൻ കാത്തിരുന്നവർക്ക് നിരാശ; ടോസ് വൈകും

രാജസ്ഥാൻ റോയൽസ്- മുംബൈ ഇന്ത്യൻസ് മത്സരം മഴ മൂലം വൈകുന്നു.

രാജസ്ഥാൻ റോയൽസ്- മുംബൈ ഇന്ത്യൻസ് മത്സരം മഴ മൂലം വൈകുന്നു. ടോസ് ഇതുവരെ ഇട്ടില്ല. ഗുവാഹത്തിയിൽ ആണ് മത്സരം നടക്കുന്നത്. തുടർച്ചയായി രണ്ട് മത്സരങ്ങളും ജയിച്ചാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്.

എന്നാൽ, കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമേ ജയിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. ഇന്നത്തെ മത്സരത്തിൽ ജയിച്ച് വിജയവഴിയിൽ തിരിച്ചെത്താനാണ് മുംബൈയുടെ ശ്രമം.

രാജസ്ഥാന്റെ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും മികച്ച ഫോമിൽ കളിക്കുന്നതാണ് ടീമിന്റെ ബലം. മധ്യനിരയിൽ ധ്രുവ് ജുറേൽ ടീമിന്റെ സ്കോർ ഉയർത്താൻ സഹായിക്കുന്നുണ്ട്. നായകനായ റിയാൻ പരാഗ് ഇതുവരെ ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞിട്ടിലെങ്കിലും ക്യാപ്റ്റൻസി മികവ് കൊണ്ട് ഇപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.

ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നതിൽ നിർണായക പങ്കാണ് താരം വഹിക്കുന്നത്. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് കഴിയുന്നുണ്ട്. ഈ സീസണിലെ പ്രധാന വിക്കറ്റ് വേട്ടക്കാരായ രവി ബിഷ്ണോയുടെ സാനിധ്യവും ടീമിന് കരുത്താണ്.

മുംബൈ ഇന്ത്യൻസിന്റെ നായകനായ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ടീമിന് ആശ്വാസമാകും. അസുഖത്തെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു.

ജസ്പ്രിത് ബുംറ ഈ സീസണിൽ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് നേടാൻ ഇനിയും കഴിഞ്ഞിട്ടില്ല. ശാര്‍ദുല്‍ താക്കൂര്‍ കഴിഞ്ഞ മത്സരത്തിൽ റൺ വിട്ടു കൊടുത്തത് ടീമിന് തിരിച്ചടി ആയി മാറിയിരുന്നു. ഇന്നത്തെ മത്സരത്തിൽ താരത്തിൽ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗുവാഹത്തിയിലെ പിച്ച് ബൗളർമാർക്ക് അനുകൂലമാണെന്നാണ് വിലയിരുത്തൽ. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 127 റൺസിന് വീഴ്ത്താൻ രാജസ്ഥാന് കഴിഞ്ഞിരുന്നു.

Content highlights: rain delays toss bumrah vs vaibhav clash ipl-2026 updates

To advertise here,contact us