ഐ പി എൽ 2026 ൽ പഞ്ചാബ് കിങ്സിനെതിരെ നടന്നുകൊണ്ടരിക്കുന്ന മത്സരത്തിലും നിരാശപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ. മൂന്നാമതായി ഇറങ്ങിയ താരം രണ്ട് പന്തിൽ നാല് റൺസിന് പുറത്തായി.
ഫോറടിച്ച് തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്താക്കുകയായിരുന്നു. സേവ്യർ ബെർട്ട്ലെറ്റിന്റെ പന്തിൽ പ്രഭ്സിമ്രാന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതുവരെ മൂന്ന് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 24 റൺസാണ് താരം നേടിയത്.
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 18 , രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 2 , ഇപ്പോൾ പഞ്ചാബ് കിങ്സിനെതിരെ നാല് എന്നിങ്ങനെയാണ് നേടിയത്.
ഓസീസ് ക്രിക്കറ്റ് ബോർഡിന്റെ കർശന നിർദേശം മൂലം ബൗൾ ചെയ്യാനും താരം തയ്യാറായിട്ടില്ല. മിനി താരലേലത്തിൽ 25 .20 കോടി രൂപയ്ക്കാണ് ഗ്രീനിനെ കെ കെ ആർ സ്വന്തമാക്കിയത്. ഇപ്പോൾ മോശം ഫോം തുടരുന്നതിനിടെ ആരാധകരുടെ കടുത്ത വിമർശനത്തിന് ഇരയാകാവുകയാണ് താരം.
പഞ്ചാബിനെതിരെയുള്ള മത്സരം ഇപ്പോൾ മഴ മൂലം നിർത്തിവെച്ചിരിക്കുകയാണ്. 3 .4 ഓവർ പിന്നിടുമ്പോൾ 25 റൺസിന് രണ്ട് എന്ന നിലയിൽ തകർന്നുനിൽക്കുകയാണ് കൊൽക്കത്ത. ഗ്രീനിന് പുറമെ ആറ് റൺസെടുത്ത ഫിൻ അലന്റെ വിക്കറ്റാണ് നഷ്ടമായത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ കൊൽക്കത്ത ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. പഞ്ചാബാകട്ടെ തുടർച്ചയായ മൂന്നാം വിജയവും ലക്ഷ്യമിടുന്നു.
Content highlights: cameron green ipl-2026 kkr poor form analysis