ചെന്നൈയില്‍ വീണ്ടും നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനെതിരെ രണ്ടാം ഓവറില്‍ പുറത്ത്

മഞ്ഞ ജഴ്സിയിലുള്ള സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരത്തിലും താരം രണ്ടാം ഓവറിൽ പുറത്തായിരുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തുടരെ ചെന്നൈ കുപ്പായത്തിലുള്ള രണ്ടാം പോരാട്ടത്തിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ‌ കിം​ഗ്സിന് ഓപ്പണിങ് എത്തിയ സഞ്ജു 7 പന്തില്‍ 7 റണ്‍സുമായി മടങ്ങി.

ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. സേവ്യ ബാര്‍ട്‌ലെറ്റിനാണ് വിക്കറ്റ്.

Sanju Samson dismissed for 7 from 7 balls pic.twitter.com/Blz4xcfE6T

മഞ്ഞ ജഴ്സിയിലുള്ള സഞ്ജുവിന്‍റെ അരങ്ങേറ്റ മത്സരത്തിലും താരം രണ്ടാം ഓവറിൽ പുറത്തായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ ഏഴു പന്തിൽ ആറു റൺസ് മാത്രമാണ് സമ്പാദ്യം. പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാവുകയായിരുന്നു.

Content Highlights: IPL 2026, ‌CSK vs PBKS: Sanju Samson again dismissed

To advertise here,contact us