നിരാശ തുടര്‍ന്ന് സഞ്ജു, രക്ഷകരായി ആയുഷും ദുബെയും; പഞ്ചാബിനെതിരെ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി ചെന്നൈ

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് ചെന്നൈയെ 200 കടത്തിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 210 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് അടിച്ചെടുത്തത്. യുവതാരം ആയുഷ് മാത്രെയുടെ അര്‍ധ സെഞ്ച്വറിയും ദുബെയുടെ അപരാജിത ഇന്നിങ്സുമാണ് ചെന്നൈയ്ക്ക് കരുത്തായത്.

മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ കുപ്പായത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ സഞ്ജു ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങി. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു സേവ്യര്‍ ബാര്‍ട്‌ലറ്റിനാണ് വിക്കറ്റ്.

Innings Break! A power-packed show from @chennaiipl on their homecoming 🤩Will #PBKS chase it down? 🤔Scorecard ▶️ https://t.co/riWrE2EZiF#TATAIPL | #KhelBindaas | #CSKvPBKS pic.twitter.com/86TXSjKmHV

വണ്‍ഡൗണായി എത്തിയ ആയുഷ് മാത്രെയാണ് ചെന്നൈയ്ക്ക് വേണ്ടി തിളങ്ങിയത്. 43 പന്തില്‍ 73 റണ്‍സെടുത്ത ആയുഷാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും (28) സര്‍ഫറാസ് ഖാനും (32) ഭേദപ്പെട്ട സംഭാവന നല്‍കി.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് ചെന്നൈയെ 200 കടത്തിയത്. 27 പന്തില്‍ പുറത്താകാതെ ദുബെ 45 റണ്‍സ് അടിച്ചെടുത്തു. പഞ്ചാബിന് വേണ്ടി വിജയ്കുമാര്‍ വിശാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: IPL 2026, ‌CSK vs PBKS: Ayush Mhatre, Shivam Dube sets Chennai super kings 210-run target against Punjab Kings

To advertise here,contact us