മാർക്രം ഷോ; വിൻഡീസിനെ തോൽപ്പിച്ച് പ്രോട്ടീസ് സെമിയിൽ; ഇന്ത്യയ്ക്കും ആശ്വാസം

ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ.

ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ. ആദ്യ പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത ദക്ഷിണാഫ്രിക്കയ്ക്ക് വിന്ഡീസിനെതിരെയുള്ള ജയത്തോടെ നാല് പോയിന്റായി. ഇതോടെയാണ് സെമി ഉറപ്പിച്ചത്.

വെസ്റ്റ് ഇൻഡീസിനെ ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തകർത്തത്. വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവെച്ച 177 റൺസ് വിജയലക്ഷ്യം 23 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു. എയ്ഡൻ മാർക്രം 86 റൺസ് നേടിയും റയാൻ റിക്കിൽട്ടൻ 45 റൺസ് നേടിയും പുറത്താകാതെ നിന്നു. ഡി കോക്ക് 47 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 83 റൺസിന് ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ വിൻഡീസിനെ ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ചേർന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. റൊമാരിയോ ഷെപ്പേർഡ് റൺസ് നേടി പുറത്താകാതെ നിന്നു. ഹോൾഡർ 31 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 49 റൺസ് നേടി.

പ്രോട്ടീസിന് വേണ്ടി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റും , കോർബിൻ ബോഷ്, കാഗിസോ റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

Content Highlights :t20 worldcup; markram show; southafrica beat west indies; enter in to semifinal

To advertise here,contact us