2026 ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്വെയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി മലയാളി താരം സഞ്ജു സാംസൺ. 15 പന്തിൽ രണ്ട് സിക്സറും ഒരു ഫോറും നേടിയ താരം 24 റൺസ് നേടി മടങ്ങി. മുസർബാനിയുടെ പന്തിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
സഞ്ജുവിനൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്ത അഭിഷേക് ശർമ 12 പന്തിൽ രണ്ട് സിക്സറും മൂന്ന് ഫോറുകളും അടക്കം 27 റൺസ് നേടി ക്രീസിലുണ്ട്. ഇഷാൻ കിഷൻ കൂടെയുണ്ട്.
നേരത്തെ ടോസ് വിജയിച്ച സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദർ റാസ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തി.
ടോപ് ഓർഡറിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇടം കയ്യൻ ബാറ്റർമാർ ഇറങ്ങുന്നത് പരാജയമായതോടെയാണ് സഞ്ജുവിനെ ഇറക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. വാഷിങ്ടൺ സുന്ദറിന് പകരം അക്സർ പട്ടേൽ തിരിച്ചെത്തി. മറ്റ് മാറ്റങ്ങളില്ല.
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഇന്ത്യയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയായിട്ടുണ്ട്. സിംബാബ്വെയ്ക്കെതിരെ വലിയ മാർജിനിലുള്ള വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയെ തുണക്കില്ല.
Content Highlights :T20 Worldcup; IND VS ZIM Sanju Samson gives india good start