ടി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലാൻഡിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ബാറ്റിങ്ങിറങ്ങിയ കിവികൾ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി.
മിച്ചൽ സാന്റ്നർ 26 പന്തിൽ നാല് സിക്സറും രണ്ട് ഫോറുകളും അടക്കം 47 റൺസ് നേടി. ഫിൻ അലൻ 23 റൺസും രചിൻ രവീന്ദ്ര 32 റൺസും കോൾ മക്കോഞ്ചി 31 റൺസും നേടി. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷ്ണ , ദുഷ്മന്ത ചമീര എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.
സെമിഫൈനലിലേക്ക് കടക്കാൻ ഇരുവർക്കും ഇന്നത്തെ വിജയം നിർണായകമാണ്. ന്യൂസിലാൻഡിന്റെ പാകിസ്താനുമായുള്ള ആദ്യ മത്സരം മഴയിൽ ഉപേക്ഷിച്ചപ്പോൾ ശ്രീലങ്കയുടെ ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ അവർ തോറ്റുപോയി.
Content Highlights: T20 Worldcup 2026; Srilanka vs Newzeland Super 8 Match