സെമി സ്വപ്‍നം മഴ കൊണ്ടുപോകുമോ?; ഇന്ത്യ- സിംബാബ്‌വെ മത്സരത്തിന്റെ കാലാവസ്ഥ റിപ്പോർട്ട്

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‌വെക്കെതിരായ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ.

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‌വെക്കെതിരായ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വഴങ്ങേണ്ടിവന്ന ദയനീയ പരാജയത്തിൽ നിന്ന് തിരിച്ചുവരവ് നടത്താൻ ടീം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്.ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ പശ്ചാത്തലത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം അനിവാര്യമാണ്.

വിന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരില്‍ തകര്‍ന്നടിഞ്ഞെങ്കിലും കൊളംബോയിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിംബാബ്‌വെ നിസാരരായി കാണാനാവില്ല. സിക്കന്ദർ റാസ നയിക്കുന്ന സംഘം പോരാട്ടവീര്യം പുറത്തെടുക്കുമെന്ന് ഉറപ്പാണ്. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തിൽ തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരും. അതുകൊണ്ട് തന്നെ ചെന്നൈയിൽ ഒരു വൻ വിജയം ലക്ഷ്യമിട്ടാകും നീലപ്പട ഇറങ്ങുക.

മത്സരദിവസം ചെന്നൈയിൽ മഴ പെയ്യാൻ സാധ്യതയുണ്ടോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിൽ മഴയ്ക്ക് സാധ്യതയില്ല. ആകാശം തെളിഞ്ഞുനിൽക്കുമെന്നാണ് പ്രവചനം. താപനില: 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 70 ശതമാനത്തിന് മുകളിൽ ഹ്യുമിഡിറ്റി ഉണ്ടാകാമെന്നും ഇത് ബൗളർമാർക്കും ഫീൽഡർമാർക്കും ഒരുപോലെ വെല്ലുവിളിയായേക്കാമെന്നും പ്രവചനമുണ്ട്.Content Highlights: india-vs-zimbabwe-t20-world-cup-2026-chennai-weather-forecast-rain-update

To advertise here,contact us