സഞ്ജു ബെഞ്ചില്‍ തന്നെ; നെതര്‍ലാന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് ടോസ്, ടീമില്‍ രണ്ട് മാറ്റങ്ങള്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം

ടി20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നെതര്‍ലന്‍ഡ്‌സിനെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. നെതര്‍ലാന്‍ഡ്‌സിനെതിരെ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അക്‌സര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും വിശ്രമം നല്‍കിയപ്പോള്‍ പകരക്കാരായി വാഷിങ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനിലെത്തി.

Presenting #TeamIndia's Playing XI for the contest in Ahmedabad 👌Updates ▶️ https://t.co/SdXngdnwKB#T20WorldCup | #MenInBlue | #INDvNED pic.twitter.com/KYEpYmugHX

ഇന്ത്യ പ്ലേയിങ് ഇലവൻ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

നെതര്‍ലാന്‍ഡ്‌സ് പ്ലേയിങ് ഇലവൻ: മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സാക്ക് ലയണ്‍-കാഷെറ്റ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍, നോഹ ക്രോസ്.

Content Highlights: T20 World Cup 2026: India wins toss and opts to bat first vs Netherlands in Ahmedabad

To advertise here,contact us