സോംപാല്‍ കാമിക്ക് 3 വിക്കറ്റ്; നേപ്പാളിന് മുന്നില്‍ 171 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി സ്‌കോട്‌ലന്‍ഡ്‌

സ്‌കോട്‌ലാന്‍ഡിന് വേണ്ടി മൈക്കല്‍ ജോണ്‍സ് അര്‍ധ സെഞ്ച്വറി നേടി

ടി20 ലോകകപ്പില്‍ നേപ്പാളിന് മുന്നില്‍ 171 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി സ്‌കോട്‌ലന്‍ഡ്. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് അടിച്ചെടുത്തു. നേപ്പാളിന് വേണ്ടി സോംപാല്‍ കാമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്‌ലാന്‍ഡിന് വേണ്ടി മൈക്കല്‍ ജോണ്‍സ് അര്‍ധ സെഞ്ച്വറി നേടി.

സ്‌കോട്‌ലാന്‍ഡിന് വേണ്ടി മൈക്കല്‍ ജോണ്‍സ് അര്‍ധ സെഞ്ച്വറി നേടി. 45 പന്തില്‍ 71 റണ്‍സെടുത്ത ജോണ്‍സാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജോര്‍ജ് മന്‍സി (27), ബ്രാന്‍ഡന്‍ മകുല്ലന്‍ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

T20 World Cup 2026, SCO vs NEP;Kami's three-for, Nepal finish strong as Scotland finish on 170/7 after 20 overs

To advertise here,contact us