ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ശ്രീലങ്കയ്ക്ക് വിജയം. പല്ലേക്കല്ലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഓസീസിനെ ലങ്ക വീഴ്ത്തിയത്. ഓസ്ട്രേലിയയെ 181 റണ്‍സിന് ഓള്‍ഔട്ടാക്കിയ ലങ്ക മറുപടി ബാറ്റിങ്ങില്‍ കേവലം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തി.
ഓപ്പണര്‍ പതും നിസ്സങ്കയുടെ അപരാജിത സെഞ്ച്വറിയാണ് ലങ്കയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. 52 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് നിസ്സങ്ക അടിച്ചെടുത്തത്. അഞ്ച് സിക്സും 10 ബൗണ്ടറിയും നിസ്സങ്കയുടെ ബാറ്റില്‍ നിന്ന് പിറന്നു.
പല്ലേക്കല്ലെയില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് നിശ്ചിത 20 ഓവറില്‍ 181 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ടാക്കിയിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദുഷന്‍ ഹേമന്തയാണ് ഓസീസിനെ എറിഞ്ഞിട്ടത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹൈഡും അര്‍ധ സെഞ്ച്വറികള്‍ നേടി. ട്രാവിസ് ഹെഡ് 29 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 27 പന്തില്‍ 54 റണ്‍സെടുത്തു. പിന്നീട് ജോഷ് ഇംഗ്ലിസിനും (27) ഗ്ലെന്‍ മാക്സ്വെല്ലിനും (22) മാത്രമാണ് രണ്ടക്കം കടക്കാനായത്.
Content Highlights: T20 World Cup 2026, AUS vs SL: Pathum Nissanka’s century powers Sri Lanka to an 8-wicket win over Australia