ഓസ്‌ട്രേലിയയെ എറിഞ്ഞൊതുക്കി; ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ 182 റണ്‍സ്

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹൈഡും അര്‍ധ സെഞ്ച്വറികള്‍ നേടി

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 182 റണ്‍സ് വിജയലക്ഷ്യം. പല്ലേക്കല്ലെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് നിശ്ചിത 20 ഓവറില്‍ 181 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദുഷന്‍ ഹേമന്തയാണ് ഓസീസിനെ എറിഞ്ഞിട്ടത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹൈഡും അര്‍ധ സെഞ്ച്വറികള്‍ നേടി. ട്രാവിസ് ഹെഡ് 29 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 27 പന്തില്‍ 54 റണ്‍സെടുത്തു. പിന്നീട് ജോഷ് ഇംഗ്ലിസിനും (27) ഗ്ലെന്‍ മാക്‌സ്‌വെല്ലിനും (22) മാത്രമാണ് രണ്ടക്കം കടക്കാനായത്.

Content Highlights: T20 World Cup 2026, AUS vs SL: Sri Lanka bowl Australia out for 181 in Pallekele

To advertise here,contact us