'ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്നത് റബ്ബര്‍ പാളിയുള്ള ബാറ്റുകള്‍'; വിചിത്രവാദവുമായി ലങ്കന്‍ താരം

'എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാം'

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ​വിചിത്രആരോപണങ്ങളുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭനുക രാജപക്‌സ. ഇന്ത്യൻ‌ താരങ്ങൾ‌ റബ്ബർ പാളികൊണ്ട് പൊതിഞ്ഞ ബാറ്റുകൾ ഉപയോഗിക്കുന്നുവെന്നാണ് രാജപക്‌സയുടെ ആരോപണം. ടി20 ലോകകപ്പിൽ അയർലൻഡിനെതിരെ കൊളംബോയിൽ നടന്ന മത്സരത്തിൽ വിജയിച്ചതിന് ശേഷം സംസാരിക്കവേയായിരുന്നു രാജപക്‌സയുടെ വിവാദപരാമർശം.

'ഇന്ത്യന്‍ താരങ്ങളുടെ ബാറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ മികച്ചതാണ്. ആ ബാറ്റുകളില്‍ ഒരു റബ്ബര്‍ പാളി ഘടിപ്പിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ബാറ്റുകള്‍ മറ്റാര്‍ക്കും വാങ്ങാന്‍ പോലും കിട്ടില്ല, എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാം', രാജപക്‌സ പറഞ്ഞു.

ഇതാദ്യമായല്ല ലോകകപ്പ് വേദികളില്‍ ഇന്ത്യന്‍ ടീമിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സ്വിങ് ലഭിക്കാന്‍ ഐസിസിയോ ബിസിസിഐയോ പ്രത്യേക പന്തുകള്‍ നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ ആരോപിച്ചിരുന്നു.

Content Highlights: Sri Lanka's Bhanuka Rajapaksa says Indian players use bats with ‘Layer of rubber'

To advertise here,contact us