USA യെ ചെറുതായി കാണേണ്ട!; ഇന്ത്യയ്ക്ക് ഭയന്നിരിക്കാൻ ഇതാ കാരണങ്ങൾ!

താരതമ്യേന അനുഭവ സമ്പത്ത് കുറവാണെങ്കിലും യു.എസ്.എ ഒരിക്കലും ഒരു ചെറിയ ടീമല്ല.

ടി 20 ലോകകപ്പിന് ഇന്ന് തുടക്കം. ടൂർണമെന്റിന്റെ പത്താം എഡിഷനാണിത്. ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയരാകുന്നത്. ആകെ 20 ടീമുകളാണ് പങ്കെടുക്കുന്നത്.

ലോകകപ്പിൽ നിലവിലെ ജേതാക്കളായ ഇന്ത്യ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. ടൂർണമെന്റ് ചരിത്രത്തിൽ ഒരു ടീമിനും ഇതുവരെ കിരീടം നിലനിർത്താനായില്ല എന്ന ചരിത്രം തിരുത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങി ടീമുകളും കരുത്തരാണ്.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എസ്.എയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ എതിരാളികള്‍. താരതമ്യേന അനുഭവ സമ്പത്ത് കുറവാണെങ്കിലും യു.എസ്.എ ഒരിക്കലും ഒരു ചെറിയ ടീമല്ല.

ഏത് വലിയ ടീമിനെയും അട്ടിമറിക്കാന്‍ കഴിവുള്ള ഇലവന്‍ തന്നെയാണ് അവര്‍ക്കുള്ളത്. സന്നാഹ മത്സരങ്ങളില്‍ അവര്‍ പുറത്തെടുത്ത വാശിയേറിയ പോരാട്ട വീര്യം ഇതിന് ഉദാഹരണമാണ്.

ഇന്ത്യ എയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ 238 റണ്‍സ് പിന്തുടര്‍ന്ന യു.എസ്.എ 200 റണ്‍സ് അടിച്ചെടുത്തു. അതേസമയം മറ്റൊരു സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് തുടങ്ങിയ യു.എസ്.എ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 201 റണ്‍സാണ്.

2026 ടി20 ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ ഇന്ത്യയ്‌ക്കെതിരെയും ന്യൂസിലാന്‍ഡിനെതിരെയും താരതമ്യേന വളരെ ചെറിയ ടീമായ യു.എസ്.എ വിജയത്തിനരികെയാണ് വീണുപോയത്. എന്നാല്‍, ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിനെതിരെയല്ല യു.എസ്.എ പോരാടിയത് എന്നത് കാണേണ്ട വിഷയമാണ്.

ആയുഷ് ബദോനിയാണ് യു.എസ്.എയ്‌ക്കെതിരെ ഇന്ത്യ എയെ നയിച്ചത്. തിലക് വര്‍മയൊഴിച്ച് മറ്റ് കളിക്കാര്‍ ആരും തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടിയവരായിരുന്നില്ല. ആയുഷ് ബദോനിയെയും സംഘത്തെയും വിറപ്പിച്ച യു.എസ്.എയ്ക്ക് ഏവരുടെയും ഹോട്ട് ഫേവറേറ്റുകളായ സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോ എന്നത് ചോദ്യ ചിഹ്നം തന്നെയാണ്.

അമേരിക്കയുടെ ലോകകപ്പ് സ്‌ക്വാഡ്

മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍) ജെസ്സി സിംഗ്, ആന്‍ഡ്രീസ് ഗൗസ്, ഷെഹന്‍ ജയസൂര്യ, മിലിന്ദ് കുമാര്‍, ഷയാന്‍ ജഹാംഗീര്‍, സൈതേജ മുക്കാമല, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ഹര്‍മീത് സിംഗ്, നൊസ്തുഷ് കെഞ്ചിഗെ, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, സൗരഭ് നേത്രവല്‍ക്കര്‍, അലി ഖാന്‍, മുഹമ്മദ് രഞ്ജനേമെന്റും ഉടക്കിയിരുന്നു.

Content Highlights: usa cricket team may be tight opponent for india; t20 worldcup

To advertise here,contact us