ന്യൂസിലാന്ഡിനെതിരെയുള്ള അവസാന ടി20 മത്സരത്തിനായി കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് തയ്യാറെടുപ്പിലാണ് ഇന്ത്യന് ക്രിക്കറ്റ് ടീം. ഏറെ നാളുകള്ക്ക് ശേഷം കാര്യവട്ടത്ത് പുരുഷ ടീമിന്റെ കളി നടക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്. മലയാളി താരം സഞ്ജു സാംസണ് ആദ്യമായി സ്വന്തം മണ്ണില് ഇന്ത്യന് ജേഴ്സിയില് കളിക്കുന്നതിന്റെ ആവേശവും ആരാധകര്ക്കുണ്ട്.
കാര്യവട്ടത്ത് നടന്ന പരിശീലനത്തിനിടെ ഇന്ത്യന് സൂപ്പര് പേസ് ബൗളര് ജസ്പ്രീത് ബുംറ ശ്രേയസ് അയ്യരിന് ബോളിങ് ചെയ്യുന്ന സോഷ്യല് മീഡിയയില് ട്രെന്ഡായിരുന്നു. പേസ് ബോളറായ ബുംറ എന്നാല് റണ്ണപ്പൊന്നുമെടുക്കാതെയാണ് അയ്യരിന് പന്തെറിഞ്ഞത്.
Jasprit Bumrah trying spin bowling to Shreyas Iyer during a practice session at Greenfield International Stadium, Thiruvananthapuram, ahead of the IND vs NZ 5th T20I. 😂 pic.twitter.com/MtvVA0dwmb
ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന മത്സരമാണ് ഇത്. അവസാന മത്സരത്തില് ബുറക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുണ്ട്.
കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. വൈകിട്ട് മൂന്ന് മുതല് കാണികളെ സ്റ്റേഡിയത്തില് പ്രവേശിപ്പിക്കും.നിലവില് 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകള്ക്കും നിര്ണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില് കിവികള് വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.
മലയാളി താരം സഞ്ജു സാംസണ് സ്വന്തം നാട്ടുകാര്ക്ക് മുന്നില് ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകര്ഷണം. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താന് കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസണ് ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്വന്തം തട്ടകത്തില് സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര് കണക്കുകൂട്ടുന്നു.
Content Highlights: Jasprit Bumrah bowls to Shreyas Iyer in the nets with unique action