ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 272 റൺസ് വിജയ ലക്ഷ്യത്തെ പിന്തുടർന്ന കിവികൾ 225 റൺസിന് ഓൾ ഔട്ടായി. 46 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര 4 -1 ന് ആധികാരികമായി തന്നെ ഇന്ത്യ തൂക്കി.
മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ തിളങ്ങി. 42 പന്തിൽ പത്ത് സിക്സറും ആറ് ഫോറുകളും അടക്കമാണ് താരം മൂന്നക്കം തൊട്ടത്. 103 റൺസ് നേടിയ താരം 43 പന്തിൽ പുറത്തായി.
സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി പിന്നിട്ടു. 30 പന്തിൽ ആറ് സിക്സറും നാല് ഫോറുകളും അടക്കം 63 റൺസാണ് താരം നേടിയത്. ഹാർദിക് 17 പന്തിൽ 42 റൺസും അഭിഷേക് 16 പന്തിൽ 30 റൺസും നേടി. സഞ്ജു സാംസൺ ആറ് റൺസുമായി സ്വന്തം മണ്ണിൽ നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിൽ ഫിൻ അലൻ 38 പന്തിൽ 80 റൺസുമായും രചിൻ രവീന്ദ്ര(30 ), ഇഷ് സോധി (33 ) റൺസുമായും പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് അഞ്ചുവിക്കറ്റ് നേടി. അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി.
Content Highlights: India beat Newzeland in fifth 20 ; ishan century, arshdeep five wickets