ന്യൂസിലന്ഡിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്. മൂന്നാം ടി 20 യിൽ നേരിട്ട ആദ്യ പന്തില് സഞ്ജു പുറത്താവുകയായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില് ക്ളീൻ ബൗള്ഡ് ആയാണ് മടക്കം. ഈ പരമ്പരയില് 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകള്.
തുടച്ചർയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സഞ്ജുവിനെതിരെ വരുന്നത്. മറുവശത്ത് ഇഷാന് കിഷന് ആവട്ടെ മികച്ച ഫോം തുടരുകയും ചെയ്യുന്നു. രണ്ടാം ടി 20 യിൽ വെടിക്കെട്ട് ഫിഫ്റ്റി നേടിയ ഇഷാൻ മൂന്നാം ടി 20 യിലും മിന്നൽ പ്രകടനങ്ങൾ തുടർന്നു.
സോഷ്യല് മീഡിയയില് രൂക്ഷ വിമര്ശനങ്ങളാണ് സഞ്ജുവിനെതിരെ ഉയരുന്നത്. തന്റെ പ്രതിഭയോടെ നീതി പുലര്ത്താന് സാധിക്കുന്നില്ലെന്നുമൊക്കെയാണ് സഞ്ജുവിനെതിരെ ഉയരുന്ന വിമര്ശനം. ടി20 ലോകകപ്പ് ടീമിലും സഞ്ജു സ്ഥാനം അര്ഹിക്കുന്നില്ലെന്നും ചിലര് പറയുന്നു.
അതിനിടയിൽ അടുത്ത മത്സരം മുതൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന തിലക് വർമ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നു. ടോപ് ഓർഡറിൽ കൺസ്റ്റിസ്റ്റന്റായി , മികച്ച റൺറേറ്റിൽ ടോട്ടൽ മുന്നോട്ടുകൊണ്ടുപോകുന്ന തിലകിനെ ഏതായാലും പുറത്തിരുത്താനുള്ള സാധ്യതയില്ലാത്തതിനാൽ ബാക്ക് അപ്പ് ഓപ്പണറായി ടീമിലെടുത്തതാണെങ്കിലും ഇഷാൻ കിഷനെ ഓപ്പണറാക്കി സഞ്ജുവിനെ പുറത്തിരുത്താൻ സാധ്യത കണ്ടിരുന്നു.
എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം അടുത്ത രണ്ട് ടി 20 യിലും തിലക് എത്തില്ല എന്നാണ് പറയപ്പെടുന്നത്. പരിക്ക് പൂര്ണ്ണമായും മാറാത്ത സാഹചര്യത്തില്, ലോകകപ്പ് മുന്നില് കണ്ട് താരത്തെ അനാവശ്യ സമ്മര്ദ്ദത്തിലാക്കേണ്ടെന്നാണ് ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും തീരുമാനം.
അങ്ങനെ എങ്കിൽ ഫെബ്രുവരി മൂന്നിനാകും തിലക് മുംബൈയില് ലോകകപ്പ് ടീമിനൊപ്പം ചേരുക.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ വാം-അപ്പ് മത്സരത്തില് താരം കളിച്ചേക്കും. തിലക് വരുമ്പോൾ സഞ്ജുവിന്റെ സ്ഥാനം തെറിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Content highlights: IND VS NZ; ;hope for sanju; thilak return will be late in to indian cricket team