ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായ രോഹിത് ശർമയ്ക്കും ഹർമൻപ്രീത് കൗറിനും പത്മശ്രീ പുരസ്കാരം. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ടീമിനെ ഐ സി സി കിരീട നേട്ടത്തിലേക്ക് നയിച്ചത് കൂടി പരിഗണിച്ചാണ് ആദരവ്.
നിലവിൽ ഇന്ത്യൻ പുരുഷ ടീമിലെ സീനിയർ താരമായ രോഹിത് ശർമയ്ക്ക് കീഴിലാണ് കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടവും ഐ സി സി ചാമ്പ്യൻസ് ട്രോഫി കിരീടവും ഇന്ത്യ നേടിയത്. ശേഷം ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും ഏകദിന ടീമിൽ ഇപ്പോഴും അവിഭാജ്യ ഘടകമായി തുടരുന്നുണ്ട്. ടെസ്റ്റ്, ടി 20 ഫോർമാറ്റിൽ നിന്ന് 38 കാരൻ നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം നടന്ന വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് ഹർമൻപ്രീത് കൗറായിരുന്നു. ടീം ഇന്ത്യയെ നിലവിൽ മൂന്ന് ഫോർമാറ്റിലും നയിക്കുന്ന 36 കാരിക്കും അർഹിച്ച അംഗീകാരമാണിത്. ഇത് കൂടാതെ അമേരിക്കയിൽ നിന്നുള്ള ടെന്നിസ് താരം വിജയ് അമൃത് രാജിന് പത്മഭൂഷൺ ലഭിച്ചു. മുന് ക്രിക്കറ്റ് താരം പ്രവീണ് കുമാറിന് പത്മഭൂഷണും ലഭിച്ചു.
Content Highlights:Honour for captains who won the title; Padma Shri for Rohit Sharma and Harmanpreet