ഐസിസിക്ക് തെറ്റി; റാങ്കിങ് റെക്കോർഡിൽ വിരാട് മൂന്നാമൻ! ഇന്ത്യക്കാരിൽ ഒന്നാമൻ

2021ന് ശേഷം ആദ്യമായാണ് വിരാട് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലി ഒന്നാമതെത്തിയിരുന്നു. ന്യൂസിലാൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിലെ 93 റൺസാണ് വിരാടിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

2021ന് ശേഷം ആദ്യമായാണ് വിരാട് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. വിരാട് 825 ദിവസ ഏകദിനത്തിൽ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്നു എന്ന് ഐസിസി അവരുടെ അപ്‌ഡേറ്റിൽ കുറിച്ചിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ചവരിൽ ഉൾപ്പെടുന്നതല്ലായിരുന്നു.

എന്നാൽ കരിയറിൽ വ്യത്യസ്ത കാലങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിരാടിന് ഇതിലും കൂടുതൽ ദിവസങ്ങളുണ്ടായിരുന്നു. പിന്നാലെ ഐസിസിസി തങ്ങൾക്ക് പറ്റിയ തിരുത്തി. ഏകദിന റാങ്കിങ്ങിൽ കരിയറിൽ ഉടനീളം വിരാട് 1547 ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ ദിനം ഒന്നാമനായതും വിരാട് തന്നെയാണ്.

വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരങ്ങളായ ബ്രയാൻഡ ലാറ, വിവിയവൻ റിച്ചാർഡ്‌സ് എന്നിവരാണ് വിരാടിന് മുന്നിൽ ഈ റെക്കോർഡിലുള്ളത്. റിച്ചാർഡ്‌സ് 2306 ദിവസം ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബ്രയാൻ ലാറ 2079 ദിവസമാണ് ഒന്നാമതുണ്ടായിരുന്നത്.

2013 ഒക്ടോബറിലാണ് വിരാട് ആദ്യമായി ഒന്നാം സ്ഥാനത്ത് ഏത്തിയത്.

Content Highlights- ICC makes correction in Virat Kohli’s No.1 ranking after glaring error pointed out

To advertise here,contact us