പരമ്പര തൂക്കാൻ ഇന്ത്യ; തിരിച്ചുവരവിന് കിവികൾ! രണ്ടാം ഏകദിനം ഇന്ന്

ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയിരുന്നു 93 റൺസ് നേടിയ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയുടെ വിജയ ശിൽപി

ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ഏകദിനം ഇന്ന്. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നതെങ്കിൽ രണ്ടാം മത്സരത്തിൽ വിജയിച്ച് തിരിച്ചുവരാനാണ് ന്യൂസിലാൻഡിന്റെ പദ്ധതികൾ.

ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയിരുന്നു 93 റൺസ് നേടിയ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയുടെ വിജയ ശിൽപി.

ആദ്യ മത്സരത്തിൽ കളത്തിലിറങ്ങി പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം ആയുഷ് ബദോനിയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. രണ്ടാം ഏകദിനത്തിൽ സുന്ദറിന് പകരക്കാരനായി ബദോനി തന്നെ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മറുവശത്ത് ഓപ്പണിങ് ബാറ്റർമാരും ഡാരിൽ മിച്ചലും ഫോമിലാണെന്നുള്ളത് ന്യൂസിലാൻഡിന് കരുത്ത് പകരുന്നു. എന്നാൽ മധ്യനിരയിൽ നിന്നും കാര്യമായ സംഭാവന കഴിഞ്ഞ മത്സരത്തിൽ നിന്നുമുണ്ടായില്ല.

കൈൽ ജാമേഴ്‌സണാണ് ബൗളിങ്ങിൽ കിവികളുടെ ശക്തി. ബാക്കിയുള്ളർ നിറംമങ്ങിയപ്പോഴും ജാമേഴ്‌സൺ നാല് വിക്കറ്റ് നേടി ഇന്ത്യക്ക് വെല്ലുവിളി ഉയർത്തി. രണ്ടാം മത്സരത്തിൽ മികച്ച പോരാട്ടം തന്നെ നടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights- India vs Nz second ODI

To advertise here,contact us