മധ്യപ്രദേശിനെ എറിഞ്ഞിട്ട് അങ്കിതും ബാബ അപരാജിതും; വിജയ് ഹസാരെയില്‍ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം

105 പന്തില്‍ 93 റണ്‍സെടുത്ത ഹിമാന്‍ഷു മന്ത്രിയാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍

വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെ 214 റണ്‍സിനൊതുക്കി കേരളം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറില്‍ 214 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശര്‍മയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ബാബ അപരാജിതുമാണ് മധ്യപ്രദേശിനെ എറിഞ്ഞിട്ടത്.

105 പന്തില്‍ 93 റണ്‍സെടുത്ത ഹിമാന്‍ഷു മന്ത്രിയാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ത്രിപുരേഷ് സിങ് (37), ഹര്‍ഷ് ഗൗളി (22) എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ആര്യന്‍ പാണ്ഡേ (15), യഷ് ദുബേ (13) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.

Content Highlights: Vijay Hazare Trophy: Kerala has 215 runs to chase against Madhya Pardesh

To advertise here,contact us