റാഞ്ചിയിൽ നടന്ന ഒന്നാം ഏകദിനമത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്കന് പരിശീലകൻ ഷുക്രി കോണ്റാഡിനെ ഇന്ത്യന് സീനിയര് താരം വിരാട് കോഹ്ലി അവഗണിച്ചോ? സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച ഇതാണ്. മത്സരശേഷം ഇന്ത്യൻ ടീം ഡ്രസിങ് റൂമിലേക്ക് പോകുമ്പോൾ വിരാട് കോഹ്ലി കോണ്റാഡിന് കൈക്കൊടുക്കാതെ കടന്നുപോയെന്നതരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുകയാണ്. ഇതോടെയാണ് ഇത്തരത്തിലുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായത്.
കോണ്റാഡിന്റെ അടുത്തേക്ക് കോഹ്ലി എത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പക്ഷേ ദക്ഷിണാഫ്രിക്കൻ പരിശീലകന് നേരെ കൈ നീട്ടാൻ കോഹ്ലി തയ്യാറാകുന്നതായി വീഡിയോയിൽ കാണുന്നില്ല. അതേസമയം കോണ്റാഡിന് പിന്നിലുള്ള ദക്ഷിണാഫ്രിക്കന് സ്റ്റാഫുകള്ക്ക് കോഹ്ലി കൈക്കൊടുക്കുന്നുമുണ്ട്. എന്നാൽ വീഡിയോ ക്ലിപ്പില് കാണിക്കുന്ന ആദ്യ നിമിഷത്തിന് തൊട്ടുമുന്പ് കോഹ്ലി കോണ്റാഡിന് കൈക്കൊടുത്തിരിക്കാന് സാധ്യതയുണ്ടെന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.
We missed this,Virat Kohli ignored South Africa's head coach after India won 🔥He must have listened to the PC 😂 pic.twitter.com/5VnVHlmLyY
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കോൺറാഡ് നടത്തിയ പരാമർശം വിവാദമായിരുന്നു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസത്തില് ഷുക്രി കോൺറാഡ് ഇന്ത്യൻ ടീമിനെതിരെ നടത്തിയ 'ഗ്രോവൽ' പരാമർശമാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്. കോൺറാഡിനെ ഹസ്തദാനം നല്കാതെ കോഹ്ലി അവഗണിച്ചത് ഈ പരാമർശം കാരണമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlights: Virat Kohli Ignored South Africa Head Coach Shukri Conrad After India's 1st ODI Win in Ranchi