'ശാന്തമായ സമുദ്രങ്ങള്‍ എങ്ങനെ മുന്നേറണമെന്ന് നമ്മെ പഠിപ്പിക്കില്ല'; തിരിച്ചുവരുമെന്ന് ശുഭ്മന്‍ ഗില്‍

ആദ്യ ടെസ്റ്റില്‍ കഴുത്തിന് പരിക്കേറ്റതു കാരണം രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിച്ചിരുന്നില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ വൈറ്റ് വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. ന്യൂസിലന്‍ഡിനെതിരെ നടന്ന ഹോം ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെയും തോല്‍വി ഏറ്റുവാങ്ങിയതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ് പങ്കുവെച്ച് ​ഗിൽ രം​ഗത്തെത്തിയത്.

'ശാന്തമായ സമുദ്രം നിങ്ങളെ യാതൊന്നും പഠിപ്പിക്കില്ല. കൊടുങ്കാറ്റാണ് നിങ്ങളെ കരുത്തരാക്കുന്നത്. ഈ യാത്രയില്‍ ഞങ്ങള്‍ പരസ്പരം വിശ്വസിച്ച്, പോരാടി തന്നെ മുന്നോട്ട് പോകും. കൂടുതല്‍ ശക്തരായി തിരിച്ചുവരും', ഗില്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Calm seas don’t teach you how to steer, it’s the storm that forges steady hands. We’ll continue to believe in each other, fight for each other, and move forward - rising stronger. 🇮🇳

ആദ്യ ടെസ്റ്റില്‍ കഴുത്തിന് പരിക്കേറ്റതു കാരണം രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിച്ചിരുന്നില്ല. ഗുവാഹത്തിയിലെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ തോല്‍വിയായിരുന്നു. 408 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. കൂടാതെ 12 മാസത്തിനിടെ ഒരു ഹോം പരമ്പരയില്‍ എതിര്‍ ടീം ജയിക്കുന്നത് രണ്ടാം തവണയാണ്.

Content Highlights: Shubman Gill React After South Africa Series Loss

To advertise here,contact us