ചെന്നൈ സൂപ്പർ കിംഗ്സിൽ ഇതിഹാസതാരം മഹേന്ദ്രസിംഗ് ധോണിക്കൊപ്പം കളിക്കാൻ കഴിയുന്നതിന്റെ ആവേശം പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവിട്ട അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നിൽ ചേരാൻ കഴിഞ്ഞതിൽ താൻ വളരെ ഭാഗ്യവാനാണെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
“ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിൽ ഒന്നിൽ ചേരാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. പക്ഷേ അവിടെ ഒരു വ്യക്തിയുണ്ട്. എല്ലാവരും അദ്ദേഹത്തെ അറിയുന്നു. എംഎസ് ധോണി എന്നാണ് അദ്ദേഹത്തിന്റെ പേര്”, വീഡിയോയില് സഞ്ജു തമിഴിൽ പറഞ്ഞു.
Two states, one bond ♾️and the emotion is always Yellove 💛Watch the exclusive interview with Sanju SamsonLink : https://t.co/gntu33UcNJ #WhistlePodu #Yellove 🦁💛 pic.twitter.com/HUE8xTJ24p
ചെന്നൈയുടെ മുൻ താരവും നിലവിലെ കോച്ചുമായ മൈക്കൽ ഹസിയെ ആരാധിക്കുന്നതിനെ കുറിച്ചും സഞ്ജു സംസാരിച്ചു. “മൈക്കൽ ഹസി കളിക്കുമ്പോൾ, ‘ഇദ്ദേഹം എന്തൊരു കളിക്കാരനാണ്’ എന്ന് ഞാൻ ചിന്തിച്ചിരുന്നു” റുതുരാജ് ഗെയ്ക്വാദ് ഒരു അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “റുതു എന്റെ ഒരു നല്ല സുഹൃത്താണ്. അദ്ദേഹം ക്യാപ്റ്റനാകുമ്പോൾ, എനിക്ക് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ കളിക്കണം”, സഞ്ജു കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു സഞ്ജു സാംസൺ. അടുത്ത സീസണിന് മുന്നോടിയായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറിയാണ് ചെന്നൈ സൂപ്പർ കിങ്സ് സഞ്ജു സാംസണെ സ്വന്തമാക്കിയത്.
Content Highlights: Sanju Samson about MS Dhoni