ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഹിറ്റർമാരിൽ ഒരാളാണ് ക്രിസ് ഗെയ്ൽ. വെസ്റ്റ് ഇൻഡീസിന് വേണ്ടിയും ടി-20 ലീഗുകളിലും റൺസ് വാരിക്കൂട്ടാനും വെടിക്കെട്ട് നടത്താനും ഗെയ്ലിന് സാധിച്ചിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഗെയ്ൽ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ കാലഘട്ടം ഐപിഎല്ലിന്റെ തലവര തന്നെ മാറ്റുന്നതായിരുന്നു.
2009ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണ് ഗെയ്ൽ ഐപിഎൽ കളിക്കാൻ ആരംഭിച്ചത്. അവിടെ രണ്ട് സീസണിൽ കളിച്ചതിന് ശേഷം താരത്തെ കെകെ ആർ റിലീസ് ചെയ്തു. പിന്നീട് 2011ൽ ആരും ടീമിൽ എടുക്കാത്തതിനാൽ അദ്ദേഹം പുറത്തിരിക്കേണ്ടി വന്നു. എന്നാൽ ആർസിബിയിൽ പരിക്കേറ്റ് ഡിർക് നാനസിന് പരിക്കേറ്റത് മൂലം ഗെയ്ലിനെ ടീമിലെത്തിച്ചു. ആർസിബി തന്നെ വിഴിക്കുമ്പോൽ താൻ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു എന്ന് പറയുകയാണ് ഗെയ്ലിപ്പോൾ.
'എനിക്ക് ഒരു വിളി വന്നു, ഞാൻ ജമൈക്കയിൽ ഒരു നൈറ്റ് ക്ലബ്ബിലായിരുന്നു അപ്പോൾ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ നിന്നും പുറത്താക്കപ്പെട്ട സമയം ലോകകപ്പിൽ നിന്നും പുറത്തായി ഇതിനൊപ്പം പരിക്ക്, അങ്ങനെ ഒരു സമയമായിരുന്നു അത്. ഞാൻ ആകെ നിരാശാനായി ക്രിക്കറ്റ് കളിയൊന്നുമില്ലാതെ നൈറ്റ് ക്ലബ്ബിൽ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് വിജയ് മല്യയും അനിൽ കുംബ്ലെയും എന്നെ വിളിക്കുന്നത്. ഞാൻ ഫിറ്റാണോന്ന് അവർ ചോദിച്ചു, ഇത് സത്യമാണോ എന്ന് ഞാൻ ചിന്തിച്ചു. ഫിറ്റാണെന്ന് പറഞ്ഞു. അപ്പോൾ നാളെ തന്നെ എന്നോട് എംബസിയിൽ ചെന്ന് വിസ എടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ നാളെ ശനിയാഴ്ചയാണെന്ന് പറഞ്ഞു. അതോർത്ത് വിഷമിക്കേണ്ട അവിടെ ചെന്നാൽ മതിയെന്ന് പറഞ്ഞു. ഞാൻ പിറ്റേന്ന് പോകുകയും വിസ ലഭിക്കുകയും ചെയ്തു. ഉടനെ തന്നെ ഇന്ത്യയിലേക്ക് ഫ്ലൈറ്റ് എടുക്കുകയും ചെയ്തു. ഈസ്റ്ററിന്റെ സമയത്തായിരുന്നു ഇത്,' ശുഭ്ശങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആ വർഷത്തെ ഐപിഎല്ലിൽ രണ്ട് സെഞ്ച്വറിയുൾപ്പടെ 12 മത്സരത്തിൽ നിന്നും 608 റൺസാണ് അദ്ദേഹം അടിച്ചുക്കൂട്ടിയത്. സീണിലെ ഓറഞ്ച് ക്യാപും ഗെയ്ലാണ് നേടിയത്. അടുത്ത സീസണിലും ഗെയിലാട്ടം തുടർന്നു 15 കളിയിൽ നിന്നും 715 റൺസ് നേടി വീണ്ടും ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഐപിഎല്ലിൽ 142 മത്സരത്തിൽ നിന്നും ആറ് സെഞ്ച്വറിയും 31 അർധസെഞ്ച്വറിയുമുൾപ്പടെ 4965 റൺസ് നേടാൻ ഗെയ്ലിന് സാധിച്ചു.
Content Highlights- Chris Gayle Shares his experience coming to RCB