ആയുഷ് ബദോനിക്കും സെഞ്ച്വറി നഷ്ടം; റെയിൽവെയ്സിനെതിരെ ഡൽഹിക്ക് ലീഡ്

ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, മായങ്ക് അ​ഗർവാൾ എന്നിവർക്കും സെ‍ഞ്ച്വറി നഷ്ടമായിരുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഡൽഹി നായകൻ ആയുഷ് ബദോനിക്കും സെഞ്ച്വറി നഷ്ടം. റെയിൽവെയ്സിനെതിരെ ട്വന്റി 20 ശൈലിയിലാണ് ബദോനി ബാറ്റ് ചെയ്തത്. 77 പന്തിൽ 12 ഫോറും മൂന്ന് സിക്സുകളും സഹിതം 99 റൺസെടുത്ത് ബദോനി പുറത്തായി. അതിനിടെ റെയിൽവെയ്സിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോർ മറികടന്ന ഡൽഹി ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിം​ഗ്സിൽ 65 ഓവർ പിന്നിടുമ്പോൾ ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 248 റൺസെന്ന നിലയിലാണ്. 241 റൺസായിരുന്നു റെയിൽവെയ്സിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോർ.

നേരത്തെ ഇന്ത്യൻ വെറ്ററൻ താരങ്ങളായ ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, മായങ്ക് അ​ഗർവാൾ എന്നിവർക്കും സെ‍ഞ്ച്വറി നഷ്ടമായിരുന്നു. അസമിനെതിരെയുള്ള മത്സരത്തിൽ 99 റൺസെടുത്താണ് സൗരാഷ്ട്ര താരം ചേതേശ്വർ പുജാര പുറത്തായത്. 167 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെയായിരുന്നു പുജാരയുടെ ഇന്നിം​ഗ്സ്.

Also Read:

Football
'ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും മോശമായിരുന്നില്ല'; മെസ്സിയുമായുള്ള സൗഹൃദത്തെക്കുറിച്ച് റൊണാൾഡോ

മുംബൈ നായകൻ കൂടിയ അജിൻക്യ രഹാനെ 96 റൺസെടുത്ത് പുറത്തായി. 177 പന്തിൽ 11 ഫോറുകളും ഒരു സിക്സും സഹിതമാണ് രഹാനെയുടെ ഇന്നിം​ഗ്സ്. മുംബൈ സഹതാരം സിദ്ദേഷ് ലാഡ് സെഞ്ച്വറി നേട്ടവുമായി പുറത്താകാതെ നിൽക്കുകയാണ്. ഹരിയാനയ്ക്കെതിരെ കർണാടക നായകൻ മായങ്ക് അ​ഗർവാൾ 91 റൺസെടുത്തും പുറത്തായി. 149 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതമായിരുന്നു അഗർവാളിന്റെ ഇന്നിം​ഗ്സ്.

അതിനിടെ രഞ്ജി കളിക്കാനിറങ്ങിയ വിരാട് കോഹ്‍ലി നിരാശപ്പെടുത്തി. ആറ് റൺസ് മാത്രമെടുത്ത കോഹ്‍ലി ഹിമാൻഷു സാങ്വാന്റെ പന്തിൽ ക്ലീൻ ബൗൾഡായി. 15 പന്ത് നേരിട്ട കോഹ്‍ലി ഒരു ഫോറടക്കം ആറ് റൺസ് മാത്രമാണ് നേടിയത്.

Content Highlights: Delhi captain Ayush Badoni falls for 99 against Railways

To advertise here,contact us