ഇന്ത്യന് ക്രിക്കറ്റ് പരിശീലക സ്ഥാനം; മഹേള ജയവര്ദ്ധന വരണമെന്ന് ആവശ്യം

ജയവര്ദ്ധന അപേക്ഷ നല്കിയാല് ബിസിസിഐക്ക് എളുപ്പത്തില് തള്ളിക്കളയാനാകില്ല.

ഡല്ഹി: രാഹുല് ദ്രാവിഡിന്റെ പിന്ഗാമിയായി ഇന്ത്യന് ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് മഹേള ജയവര്ദ്ധന വരണമെന്ന് ആരാധകര്. ശ്രീലങ്കന് മുന് നായകനായ ജയവര്ദ്ധന ഇപ്പോള് മുംബൈ ഇന്ത്യന്സിന്റെ ഡയറ്കടറാണ്. ഇന്ത്യന് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിക്കുവാന് ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്.

2017ലാണ് ജയവര്ദ്ധന മുംബൈ ഇന്ത്യന്സിനൊപ്പം ചേര്ന്നത്. ആ സീസണില് തന്നെ കിരീടനേട്ടം സ്വന്തമാക്കാനും ലങ്കന് മുന് നായകന് സാധിച്ചു. 2019ലും 2020ലും മുംബൈ ഇന്ത്യന്സില് കിരീടനേട്ടം ആവര്ത്തിച്ചു.

കോഹ്ലിയുടെ അമിത ഇടപെടല് വേണ്ട; വിമര്ശിച്ച് മാത്യൂ ഹെയ്ഡന്

മുമ്പ് രവി ശാസ്ത്രിയില് നിന്ന് രാഹുല് ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോഴും ജയവര്ദ്ധനയുടെ പേര് ഉയര്ന്നിരുന്നു. ഇത്തവണ ജയവര്ദ്ധന അപേക്ഷ നല്കിയാല് ബിസിസിഐക്ക് എളുപ്പത്തില് തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില് കൂടിയാണ് ആരാധകര് ആവശ്യമുയര്ത്തുന്നത്.

To advertise here,contact us