ലോകത്ത് വെളളം, ചായ, കാപ്പി എന്നിവയ്ക്ക് ശേഷം ആളുകള്‍ കുടിക്കാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പാനിയമാണ് ബിയര്‍. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ബിയറിനോടുളള ഇഷ്ടം പലര്‍ക്കും ഒഴിവാക്കാനാവാത്തതാണ്. ബിയറിന് മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് വീര്യം കുറവാണെങ്കിലും ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബിയറന്റെ കുപ്പികളുടെ നിറം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?. അവയ്ക്ക് പലപ്പോഴും പച്ചയും ബ്രൗണും നിറമായിരിക്കും അല്ലേ?. എന്തുകൊണ്ടായിരിക്കും ബിയര്‍കുപ്പികള്‍ക്ക് ഈ രണ്ട് നിറങ്ങള്‍.
പുരാതന ഈജിപ്തിലാണ് ലോകത്തിലെ ആദ്യ ബിയര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യം നിറങ്ങളൊന്നും ഇല്ലാത്ത സുതാര്യമായ കുപ്പികളിലാണ് ബിയര്‍ നിറച്ച് വിപണിയില്‍ ഇറക്കിയത്. എന്നാല്‍ ഇത്തരത്തിലുള്ള സുതാര്യ ഗ്ലാസ്കുപ്പികളില്‍ നിറച്ച ബിയറിന് സൂര്യപ്രകാശമേല്ക്കുമ്പോള് രുചി വ്യത്യാസമുണ്ടാവുകയും ദുര്‍ഗന്ധവും ഗുണനിലവാരം നഷ്ടപ്പെടുകയും ചെയ്യുന്നതായി കണ്ടെത്തി. സൂര്യന്റെ അള്‍ട്രാവൈലറ്റ് രശ്മികള്‍ ബിയറിന്റെ രാസ ഘടനയെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രതിഭാസത്തെ 'ലൈറ്റ്സ്ട്രക്ക്' എന്നാണ് വിളിക്കുന്നത്.
ഈ പ്രശ്നം പരിഹരിക്കാനായി ബിയര്‍ നിര്‍മ്മാതാക്കള്‍ കണ്ടുപിടിച്ച പരിഹാരമാണ് തവിട്ട് നിറമുള്ള കുപ്പികളില്‍ ബിയര്‍ നിറയ്ക്കാം എന്നുള്ളത്. തവിട്ട് നിറമുള്ള കുപ്പികള്‍ സൂര്യന്റെ അള്‍ട്രാവൈലറ്റ് രശ്മികളെ തടയുമെന്ന് അവര്‍ കണ്ടെത്തി. കാലക്രമേണ തവിട്ട് നിറമുള്ള കുപ്പികളില്‍ നിറച്ച ബിയര്‍ ലോകമെമ്പാടും വ്യാപിച്ചു.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രൗണ്‍ ഗ്ലാസ് കുപ്പികള്‍ക്ക് ക്ഷാമം നേരിട്ടു. അപ്പോള്‍ ഒരു പരിഹാര മാര്‍ഗ്ഗം എന്നവണ്ണം ബിയര്‍ നിര്‍മ്മാതാക്കള്‍ പച്ച കുപ്പികള്‍ ഉപയോഗിച്ചുതുടങ്ങി. ബ്രൗണ്‍ നിറത്തിന്റെ അത്ര ഗുണമില്ല എങ്കിലും ഒരു പരിധിവരെ അള്‍ട്രാവൈലറ്റ് രശ്മികളെ തടയാന്‍ പച്ചനിറത്തിലുള്ള കുപ്പികള്‍ക്ക് കഴിയും.
അങ്ങനെ സാധാരണ ക്ലിയര്‍ ബോട്ടിലുകളെ അപേക്ഷിച്ച് പച്ചയും തവിട്ടും നിറം ഒരു പ്രീമിയം ലുക്ക് നല്‍കുകയും ലക്ഷ്വറിയുടെ പ്രതീകമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ബ്രൗണ്‍, പച്ച നിറങ്ങള്‍ക്കൊപ്പം പിന്നീട് നീല നിറമുള്ള കുപ്പികളും വിപണിയില്‍ എത്താന്‍ തുടങ്ങി.
Content Highlights :The reason why beer bottles are green and brown. There are some reasons behind the colors of beer bottles, no matter what brand.