സമ്മർദ്ദങ്ങളിൽ നിന്നെല്ലാം മാറി അമ്മയാകുന്ന നിമിഷങ്ങൾ ആസ്വദിക്കാൻ ശാന്തമായ ഒരന്തരീക്ഷം ഒരുങ്ങുകയാണ് മാനന്തവാടിയിൽ. കബനി നദീതീരത്ത് 15 ഏക്കർ വിസ്തൃതിയിൽ 150 കോടി രൂപയുടെ സമഗ്ര മാതൃ-ശിശു വെൽനെസ് പ്രോജക്ടായ "Mothers Kradle" ആരംഭിക്കുകയാണ്. ഗർഭകാലവും പ്രസവാനന്തര പരിചരണവും കൂടുതൽ സുരക്ഷിതവും സന്തോഷകരവും ആക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി കേരളത്തിലെ തന്നെ വ്യത്യസ്തമായ ഒരു മാതൃപരിചരണ കേന്ദ്രമായി മാറും.
പ്രസവാനന്തരം അമ്മമാർക്കായി പ്രത്യേക സൗകര്യങ്ങളോടെ ഒരുക്കുന്ന 100 Post Delivery Care Villas, കുടുംബങ്ങൾക്കും സന്ദർശകർക്കുമായി 1000 പേർക്ക് ഇരിക്കാവുന്ന ആംഫി തിയേറ്റർ, വാട്ടർ തീം പാർക്ക്, Pure Oxi Garden, ആയുർവേദ ചികിത്സാ വിഭാഗം, ഹോട്ടൽ & റിസോർട്ട് സൗകര്യങ്ങൾ എന്നിവ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
ആരോഗ്യം, വിശ്രമം, പ്രകൃതി, കുടുംബബന്ധങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ഗർഭകാലവും മാതൃത്വവും ഒരു ആഘോഷമാക്കുക എന്നതാണ് Mother's Kradle പദ്ധതിയുടെ പ്രധാന ലക്ഷ്യം. വയനാടിന്റെ പ്രകൃതി സൗന്ദര്യത്തോടൊപ്പം ആധുനിക സൗകര്യങ്ങളും ആരോഗ്യപരിപാലന സംവിധാനങ്ങളും ഒരുമിക്കുന്ന ഈ പദ്ധതി സംസ്ഥാന ടൂറിസത്തിനും ആരോഗ്യ മേഖലക്കും ഒരു മുതൽക്കൂട്ട് ആയിരിക്കും. പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ ചെയർമാൻ പാണ്ട മൂസ ഹാജി കുറുമ്പേരി, ഡയറക്ടർമാരായ ഫൈസൽ അബ്ദുറഹ്മാൻ, Dr. ഇസ്മായിൽ പി.വി. എന്നിവർ പങ്കെടുത്തു.
Content Highlight: Mothers Kradle is a ₹150 crore maternal-child wellness project in Mananthavady, Wayanad, offering post-delivery villas and amenities to celebrate motherhood.