2,500 രൂപയ്ക്ക് വാങ്ങിയ ഗ്യാസ് സിലിണ്ടറില്‍ ഗ്യാസിന് പകരം വെള്ളം; വീഡിയോ വൈറല്‍

യുവാവ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത്

പാചക വാതക സിലിണ്ടറിന്റെ വിലക്കൂടുതലും ലഭ്യതക്കുറവും ചില്ലറയൊന്നുമല്ല ജനങ്ങളെ വലയ്ക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കഷ്ടപ്പെട്ട് വാങ്ങിയ ഗ്യാസ് സിലിണ്ടറില്‍ ഗ്യാസിന് പകരം വെളളമാണെങ്കിലോ. അങ്ങനെ ഒരു സംഭവമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ താരാപുരി എന്ന സ്ഥലത്താണ് സംഭവം നടന്നത്. പ്രാദേശിക തെരുവ് കച്ചവടക്കാരനായ ഫാഹിം ആണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഇയാള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നപ്പോള്‍ ഗ്യാസ് വാങ്ങുകയായിരുന്നു. അടിയന്തിര ആവശ്യം കാരണം ഒരു സ്വകാര്യ വ്യക്തിയില്‍നിന്നാണ് ഫാഹിം അധിക വില കൊടുത്ത് സിലണ്ടര്‍ വാങ്ങിയത്. 2500 രൂപയായിരുന്നു 14 കിലോയുള്ള സിലിണ്ടറിന് നല്‍കിയ വില.

സിലിണ്ടര്‍ വീട്ടില്‍ കൊണ്ടുവന്ന് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ തീപിടിക്കാതിരിക്കുകയായിരുന്നു. സ്റ്റൗവിലോ റഗുലേറ്ററിലോ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകും എന്നാണ് ആദ്യം കരിതിയിരുന്നത്. ഗ്യാസ് കത്തിക്കാന്‍ നിരവധി തവണ ശ്രമിച്ചിട്ടും നടക്കാതിരുന്നപ്പോള്‍ സംശയമുണ്ടാവുകയായിരുന്നുവെന്നാണ് ഫാഹിം പറയുന്നത്.

വൈറലായ വീഡിയോയില്‍ കാണുന്നത് പ്രകാരം ഇയാള്‍ സിലിണ്ടര്‍ തലകീഴായി തിരിച്ചപ്പോള്‍ വെള്ളം പുറത്തേക്ക് വരികയായിരുന്നു. സിലിണ്ടറില്‍ നിന്ന് വെളളം പുറത്തേക്ക് ഒഴുകുന്നത് കാണിക്കുന്ന ക്ലിപ്പ് ഓണ്‍ലൈനില്‍ നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സിലിണ്ടറില്‍ ചെറിയ അളവില്‍ മാത്രമേ ഗ്യാസ് ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയുളളത് വെള്ളമാണെന്നുമാണ് ഫാഹിം അവകാശപ്പെട്ടത്.

मुंह मांगी कीमत चुकाने के बाद भी देश के लोगों को गैस के नाम पर ये मिल रहा है.... pic.twitter.com/ko1E0Pp5yp

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയുടെ താഴെ പല പ്രതികരണങ്ങളാണ് വരുന്നത്. ചിലര്‍ നിയമവിരുദ്ധമോ അനിയന്ത്രിതമോ ആയ എല്‍പിജി സിലിണ്ടര്‍ വില്‍പ്പനയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുള്ളതുകൊണ്ട് അംഗീകൃതമായ ഉറവിടങ്ങളില്‍നിന്ന് മാത്രം എല്‍പിജി സിലിണ്ടര്‍ വാങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചില ആളുകള്‍ പറയുന്നു.

Content Highlights : Water instead of gas in gas cylinder bought for Rs 2,500; Video goes viral. The video shared by the youth on social media has gone viral

To advertise here,contact us