ഭൂമിയിലെ സ്വർഗമാണത്രേ, പക്ഷേ ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല. ഈ സ്ഥലം ഇന്ത്യയിലല്ല, ഇതൊരു സ്വകാര്യ ദ്വീപാണ്. വളരെ പ്രത്യേകതകൾ നിറഞ്ഞ ഈ ദ്വീപ് ഫിൻലൻഡിലാണ്. പേര് സൂപ്പർ ഷീ ദ്വീപ്. ഈ ദ്വീപിൽ പുരുഷന്മാരെ കടത്തിവിടില്ല. സ്ത്രീകൾക്ക് മാത്രം പ്രവേശിക്കാം, താമസിക്കാം. 8.4 ഏക്കറിൽ പടർന്ന് കിടക്കുകയാണ് ഇവിടം. ഫിൻലൻഡിന്റെ ദക്ഷിണ തീരത്തോട് ചേർന്ന് റേസ്ബോർഗിന് സമീപം ബാൾട്ടിക്ക് കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഹെൽസിൻകി എന്ന പ്രദേശത്ത് നിന്നും വെറും നൂറു കിലോമീറ്റർ മാത്രം അകലെയായുള്ള ഈ ദ്വീപിൽ കാലുവെച്ചാൽ പുതിയൊരു ലോകത്ത് എത്തിയത് പോലെയാണത്രേ. അമേരിക്കൻ സംരംഭകയായ ക്രിസ്റ്റീന റോത്ത് 2018ലാണ് ഈ ദ്വീപ വിലയ്ക്ക് വാങ്ങുന്നത്. ഇവർ ഒരു ടെക് സിഇഒയായിരുന്നു. സ്ത്രീകൾ വേണ്ടി മാത്രമായി ഒരു ഡിസ്ട്രാക്ഷൻ ഫ്രീ സോൺ ഉണ്ടാക്കണമെന്നത് ഇവരുടെ ഒരു ലക്ഷ്യമായിരുന്നു. നിയമങ്ങളും അജണ്ടകളും പ്രശ്നങ്ങളുമൊന്നും ഇല്ലാത്ത, ഒരാൾക്ക് പ്രകൃതിയുടെ ഊർജ്ജം ഉൾക്കൊണ്ട് കഴിയാൻ പറ്റുന്നൊരിടം അവർ സജ്ജീകരിച്ചു.
പാറക്കെട്ടുകൾ നിറഞ്ഞ തീരങ്ങൾ, നിബിഡ വനങ്ങൾ, ആഢംബര വില്ലകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന പ്രത്യേകതകൾ. ബോട്ട് വഴി യാത്ര ചെയ്താണ് ആളുകൾക്ക് ഇവിടെ എത്താൻ കഴിയുക. ശാന്തവും സ്വസ്ഥവുമായ പരിസരമാണ് ഇവിടെയെത്തുന്ന സ്ത്രീകളെ കാത്തിരിക്കുന്നത്. സൂപ്പർ ഷീ ഐലന്റിനെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു സമയം എട്ടു പേർക്കാണ് പ്രവേശനം. സ്വകാര്യതയാണ് പ്രധാനപ്പെട്ട വാഗ്ദാനം.
യോഗ, ധ്യാനം, വിശ്രമം എന്നിവയ്ക്കായി സജ്ജീകരിച്ച തടികൊണ്ട് നിർമിച്ച കാബിനുകളുണ്ട്. പൈൻ മരങ്ങൾ നിറഞ്ഞ, കടൽത്തിരമാലകളുടെ ശബ്ദം മാത്രം മുഴച്ചു നിൽക്കുന്ന ശാന്തമായൊരിടത്ത് സ്വസ്ഥമായി സ്ത്രീകൾക്ക് സമയം ചിലവഴിക്കാം. വളരെവേഗത്തിൽ സഞ്ചരിക്കുന്ന ലോകത്ത്, സ്വയം കണ്ടെത്താൻ സത്രീകൾക്ക് സമയം കിട്ടാറില്ലാത്തിനാലാണ് ഇത്തരമൊരു ആശയം നടപ്പാക്കിയതെന്നാണ് ക്രിസ്റ്റീന പറയുന്നത്.
2018 മുതൽ 2025വരെ ഇവിടെ ആയിരക്കണക്കിന് സ്ത്രീകളാണ് സന്ദർശിച്ചത്. മികച്ച സൗഹൃദങ്ങളും മാനസികമായ ഉന്മേശവും ഊർജ്ജവും നേടിയാണവരെല്ലാം മടങ്ങിയതെന്നാണ് ക്രിസ്റ്റീന പറയുന്നത്. 2023ൽ ഈ ദ്വീപ് ഒരു മില്യൻ യൂറോയ്ക്ക് ഒരു ഷിപ്പിങ് എക്സിക്യൂട്ട് വാങ്ങി. അദ്ദേഹം സൂപ്പർ ഷീ ഇതുവരെയും റീലോഞ്ച് ചെയ്തിട്ടില്ല.
Content Highlights: SuperShe, an island in which men were banned located in Finland