സ്വകാര്യഭാഗം തുടച്ച തുണികൊണ്ട് പാത്രങ്ങള്‍ വൃത്തിയാക്കി! ജ്യൂസ് വില്‍പനക്കാരൻ്റെ വീഡിയോ പുറത്ത്

സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീയാണ് ഇതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ള ജ്യൂസ് വില്‍പനക്കാരന്റെ വൃത്തിയില്ലായ്മയുടെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ സ്വകാര്യ ഭാഗം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന അതേതുണി ഉപയോഗിച്ച് തന്നെയാണ് ഇയാള്‍ ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയാക്കുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീയാണ് ഇതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ നാട്ടിലെ ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് പലരും പങ്കുവച്ചത്. ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും കമന്റുകളില്‍ നിറയുന്നത്.

തന്റെ ജ്യൂസ് കടയ്ക്ക് സമീപം ഇയാളെ സംശയാസ്പദമായ രീതിയില്‍ യുവതി കാണുകയായിരുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ഇയാള്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് വീഡിയോയില്‍ ഇയാളെ ഇവര്‍ വഴക്കുപറയുന്നത് കേള്‍ക്കാന്‍ സാധിക്കുമെന്ന് ഫ്രീ പ്രസ് ജേര്‍ണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ വീണ് തന്റെ വയറ് പൊള്ളിയെന്നും അത് വൃത്തിയാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഇയാള്‍ മറുപടി പറയുന്നുണ്ട്.

ആളുകള്‍ ഭക്ഷണം കഴിക്കുന്നിടത്ത് നിന്നല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് യുവതി മറുപടി നല്‍കുന്നുണ്ട്.

പിന്നാലെ പ്രാദേശിക ഭരണകൂടം സംഭവത്തില്‍ ഇടപെടുകയും ഡെറാഡൂണ്‍ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിഴ അടയ്ക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ സ്ഥലത്ത് ഇനി ജ്യൂസ് വില്‍പന പാടില്ലെന്നാണ് ഇയാള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Content Highlights: Juice vendor use cloth rubbed in private part to clean utensils

To advertise here,contact us