ഇറാന്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില ഒരുദിവസം തന്നെ വമ്പന്‍ കുതിപ്പ് നടത്തിയപ്പോള്‍ തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളിലും സമാനമായ വര്‍ധനവാണ് വിപണിയില്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരടക്കം കരുതിയത്. എന്നാല്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സ്വര്‍ണവില അപ്രതീക്ഷിതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കല്‍, കറന്‍സി ചലനങ്ങള്‍, ജിയോ പൊളിറ്റിക്കല്‍ റിസ്ക്, വിപണിയിലെ ലിക്വിഡിറ്റി അവസ്ഥകള്‍ ഇവയൊക്കെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിലയില്‍ വലിയ രീതിയില്‍ കുറവാണ് ഉണ്ടായിട്ടുളളത്. സ്വര്‍ണം വാങ്ങിവയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വിലക്കുറവ് ആശ്വാസമാകുമെങ്കിലും യുദ്ധം പോലെയുള്ള സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണവില കുതിച്ചുകയറാറുണ്ട്. അതാണ് യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ സംഭവിച്ചതെങ്കിലും പക്ഷേ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.
കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 1,19,920 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,990 രൂപയും. 90 രൂപയുടെ കുറവാണ് ഇന്നലത്തേതിനെ അപേക്ഷിച്ച് ഗ്രാമിന് ഉണ്ടായിരിക്കുന്നത്. 720 രൂപയുടെ കുറവാണ് പവന് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 12,315 രൂപയാണ് ഇന്നത്തെ ഗ്രാം വില. പവന് 98,520 രൂപയും. ഇന്നലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 75 രൂപയുടെ കുറവുണ്ട്. എന്നാല്‍ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,800 രൂപയുമാണ് വെള്ളിയുടെ ഇന്നത്തെ വിപണിവില.
രാജ്യാന്തര വിപണിയിലെ ട്രെന്‍ഡാണ് കേരളത്തില്‍ ഇന്നും വിലക്കുറവിന് കാരണമായത്. ഇറാന് ഹോര്‍മൂസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മേലുള്ള ആക്രമണവും ക്രൂഡ് ഓയില്‍വില കുതിച്ചുകയറാന്‍ കാരണമായിട്ടുണ്ട്. എണ്ണവില കൂടിയത് അമേരിക്കയിലടക്കം അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കാന്‍ കാരണമായേക്കും. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇതേ ട്രെന്‍ഡാണ് തുടരുന്നതെങ്കില്‍ സ്വര്‍ണവില 5,000ഡോളറിന് താഴേക്ക് നീങ്ങും.അങ്ങനെയാണെങ്കില്‍ കേരളത്തില്‍ പവന്‍വില 1,15 ലക്ഷം രൂപയോടടുത്ത് ആയേക്കാം.
Content Highlights: Gold prices in Kerala are unexpectedly falling amid geopolitical tensions.