അദാനിയും അംബാനിയും ഔട്ട് ! 10,300 കോടിയുടെ ഇന്ത്യൻ എഐയെ നയിക്കും ഈ ചെറു ഓഹരികൾ

എഐ മിഷൻ, മിഡ്-ക്യാപ് കമ്പനികൾക്ക് മുന്നിൽ തെളിയുന്നത് വമ്പൻ അവസരങ്ങൾ

ഡിജിറ്റൽ ഇന്ത്യയുടെ ഭാവി നിർവചിക്കുന്നത് എഐ ആണ്. ലോകമെമ്പാടുമുള്ള വലിയ ടെക്ക് കമ്പനികൾ വൻതോതിലുള്ള നിക്ഷേപങ്ങൾ നടത്തുമ്പോൾ, ഇന്ത്യക്ക് സ്വയം പര്യാപ്ത എഐ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ അവസരം വാനോളമാണ്. 2026-ൽ കേന്ദ്ര സർക്കാർ 10,300 കോടി ഇന്ത്യ എഐ മിഷന് വേണ്ടി പ്രഖ്യാപിച്ചു.

പദ്ധതിയിലൂടെ രാജ്യത്തിനകത്ത് തന്നെ എഐ അടിസ്ഥാന സൗകര്യങ്ങൾ, ഹൈ-പെർഫോർമൻസ് കംപ്യൂട്ടിംഗ്, ഡാറ്റ സെന്ററുകൾ, ഗവേഷണ-വികസന പിന്തുണ, സ്റ്റാർട്ടപ്പ് പ്രോത്സാഹനം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ആഗോളതലത്തിൽ, പ്രത്യേകിച്ച് അമേരിക്കയിൽ നടക്കുന്ന നിക്ഷേപത്തിന്റെ തോത് കണക്കിലെടുക്കുമ്പോൾ, ഇത് വളരെ ചെറുതാണ്. 2026 ൽ ഇതുവരെ മാത്രം , ആമസോൺ 18 ലക്ഷം കോടി, ആൽഫബെറ്റ് 2025 ലുണ്ടായിരുന്ന 7.7 ലക്ഷം കോടിയിൽ നിന്നും 15 ലക്ഷം കോടി, മെറ്റ 9.5 ലക്ഷം കോടി മുതൽ 11.5 ലക്ഷം കോടി വരെ മൈക്രോസോഫ്റ്റ് 10 ലക്ഷം കോടി എന്നിങ്ങനെയാണ് കണക്കുകൾ.

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ

ആഗോളതലത്തിൽ ഇൻഫർമേഷൻ ടെക്നോളജി കമ്പനികൾ വലിയ ഇടിവ് നേരിടുന്ന പശ്ചാത്തലത്തിലാണ് ഡൽഹിയിൽ എഐ ഉച്ചകോടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗവേഷണ പ്രോത്സാഹനങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം, എഐ നൈപുണ്യ പരിശീലന പദ്ധതികൾ തുടങ്ങിയ നയപരമായ സർക്കാർ പിന്തുണകൾ മേഖലയുടെ വളർച്ചയ്ക്ക് സഹായകമാകുന്നു. നവീന എഐ സേവനങ്ങൾ, ഡാറ്റ അനലിറ്റിക്സ്, ഓട്ടോമേഷൻ പരിഹാരങ്ങൾ എന്നിവയിൽ മുന്നിലുള്ള കമ്പനികൾക്കും ഇതോടെ വിപണിയിൽ കൂടുതൽ സാധ്യതകൾ രൂപപ്പെടുകയാണ്.

നെറ്റ് വെബ് ടെക്നോളോജിസ്

ഇന്ത്യയിലെഹൈ-എൻഡ് കമ്പ്യൂട്ടിംഗ് സൊല്യൂഷൻസ് നിർമ്മാതാവാണ് നെറ്റ് വെബ്.എച്ച്പിസി (ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ്), പ്രൈവറ്റ് ക്ലൗഡ്, ജിപിയു‑സഹായ സിസ്റ്റങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ശ്രദ്ധേയരാണ്. 2026‑ൽ എൻവിഡിയ ഗ്രേസ് ബ്ലാക്ക്‌വെൽ ആധാരമാക്കിയ ടൈറോൺ കാമറെറോ GB200 AI സൂപ്പർ കമ്പ്യൂട്ടർ അവതരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി വരുമാനം 141% വർധിപ്പിച്ച് 804.9 കോടിയിലെത്തി .നികുതി ലാഭം 147% ഉയർച്ചയും കൈവരിച്ചു.

ഓറിയോൻപ്രോ സൊല്യൂഷൻസ്

ബാങ്കിംഗ്, പേയ്‌മെൻ്റുകൾ, മൊബിലിറ്റി, സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്ന എഐ സോഫ്റ്റ്‌വെയർ വികസന കമ്പനിയാണിത്. ബാങ്കിംഗ്, മൊബിലിറ്റി, പേയ്‌മെന്റ്‌സ്, ഗവൺമെന്റ് മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റൽ വളർച്ച വേഗത്തിലാക്കാൻ ബിസിനസുകൾക്ക് സാങ്കേതിക പരിഹാരങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഇത്. 2026 മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 21% വർധിച്ച് 371കോടി രൂപയിലെത്തി.പലിശയ്ക്ക് മുമ്പുള്ള വരുമാനം 18% വളർന്നു

E2E നെറ്റ് വർക്സ്

ഹൈപ്പർസ്‌കെയിൽ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. 2026 ജനുവരിയോടെ കമ്പനി 10 മെഗാവാട്ട് ഡാറ്റാ സെന്റർ ഐടി പവർ ശേഷിയും 3,900-ലധികം GPU സംവിധാനങ്ങളും കൈവശം വെച്ചിട്ടുണ്ട്. നോയിഡ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ ഡാറ്റാ സെന്ററുകളിലേക്കുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾ E2E-യിൽ ഉൾപ്പെടുന്നു. കമ്പനി ലാർസൺ & ടൂബ്രോ -യുമായി ചേർന്ന് GPU ക്ലസ്റ്ററുകൾ ചെന്നൈയിൽ വിന്യസിച്ചു. ഇന്ത്യാഎഐ മിഷൻ‑നുള്ള 265 കോടി കരാറുകളും കമ്പനി നേടിയിട്ടുണ്ട്.

ഡിജിറ്റൽ ഇന്ത്യയുടെ അടുത്ത ഘട്ടത്തിൽ പരമ്പരാഗതമായ വലിയ ഗ്രൂപ്പുകളിലല്ല, മറിച്ച് എഐ അടിസ്ഥാന സൗകര്യം നിർമ്മിക്കുന്ന മിഡ്-ക്യാപ് കമ്പനികളിലായിരിക്കും വലിയ സാധ്യത. ശക്തമായ വരുമാന വളർച്ചയും എഐ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ പിന്തുണയുള്ള അവസരങ്ങളും ഇതുപോലെയുള്ള വലിയ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.

Content Highlights: Not Adani, Not Reliance: The 3 mid-cap stocks building India’s Rs 10,300 crore sovereign AI backbone

To advertise here,contact us