സ്വര്‍ണവില കുതിച്ചുകൊണ്ടിരിക്കെ സാധാരണക്കാരെല്ലാം സ്വര്‍ണം വാങ്ങാന്‍ പാടുപെടുന്നുമുണ്ട്. ജ്വലറികളില്‍ വില്പന കുറവാണെന്നും പറയുന്നു. എന്നാലും സ്വര്‍ണം ഒരു നിക്ഷേപമായി കണ്ട് വാങ്ങുന്ന ധാരാളം പേരുണ്ട്. അടുത്തിടെ നടത്തിയ സ്മിറ്റന്‍ പള്‍സ്എഐ സര്‍വ്വേയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍, ഇക്വിറ്റികള്‍, ക്രിപ്റ്റോ ഇവയൊക്കെ ഉണ്ടായിട്ടും ജെന്‍സി(GenZ,)കള്‍ക്കും മില്ലേനിയലുകള്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാണ് താല്പര്യമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
18 നും 39 നും ഇടയില്‍ പ്രായമുള്ള 5,000 ഉപഭോക്താക്കളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ഈ നിമിഷം നിക്ഷേപിക്കാന്‍ കൈയ്യില്‍ 25,000 രൂപയുണ്ടെങ്കില്‍ 61.9 ശതമാനം പേരും സ്വര്‍ണം തിരഞ്ഞെടുക്കുമെന്നാണ് സര്‍വ്വേയിലൂടെ തെളിഞ്ഞത്.
സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന ഇക്കാലത്തും സ്വര്‍ണത്തിലേക്ക് ആളുകള്‍ക്ക് ആകര്‍ഷണം കൂടുതലായി കാണപ്പെടുന്നുണ്ട് എന്നാണ് ഇക്കാര്യങ്ങള്‍ കാട്ടിത്തരുന്നത്. ബാങ്ക് സേവിംഗ്സ്, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഇക്വറ്റികള്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണമാണ് ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 65.7 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുക്കല്‍ വ്യക്തിപരമായ തീരുമാനമാണെന്നാണ് പലരും പറഞ്ഞത്.
എന്നാല്‍ സ്വര്‍ണം വാങ്ങുന്ന രീതിയില്‍ വ്യത്യാസം വന്നിട്ടുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 62 % പേരും 5 ഗ്രാമില്‍ താഴെയാണ് സ്വര്‍ണം വാങ്ങുന്നതെന്ന് പറഞ്ഞു. 27.5 ശതമാനം പേര് 2 ഗ്രാമില്‍ താഴെയും 34.4 ശതമാനം ആളുകള്‍ 2-5 ഗ്രാമിനിടയിലും സ്വര്‍ണം വാങ്ങിയതായും പറഞ്ഞു.വലിയ വാങ്ങലുകളില്‍നിന്ന് മാറി ചെറിയ വാങ്ങലുകളിലേക്കാണ് കൂടുതല്‍ പേരും ശ്രദ്ധതിരിച്ചിരിക്കുന്നത്. മുന്‍പൊക്കെ വിവാഹ ആവശ്യങ്ങള്‍ക്കായാണ് സ്വര്‍ണം വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യക്തിപരമായ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് ആളുകള്‍ സ്വര്‍ണം വാങ്ങുന്നത്. യുവ നിക്ഷേപകര്‍ കൂടുതലും പ്രായോഗികവും വ്യക്തിപരമായതുമായ ആവശ്യങ്ങള്‍ക്കായും സ്വര്‍ണത്തെ സമീപിക്കുന്നു.
Content Highlights :The new generation, including Gen Z, sees gold as a safe investment.