ജീവനക്കാര്ക്ക് ആശ്വാസവുമായി ഇപിഎഫ്ഒ പോര്ട്ടല് പരിഷ്ക്കരിക്കുന്നു. ഇപിഎഫ്ഒ 3.0 എന്ന പേരിലാണ് പുതിയ സാങ്കേതിക പരിഷ്കരണത്തിന് തയ്യാറെടുക്കുന്നത്. എഐ ഭാഷാ ടൂളുകള് ഉള്പ്പെടുന്ന പുതിയ പോര്ട്ടല് ഇതിലൂടെ അവതരിപ്പിക്കപ്പെടും. മാത്രമല്ല, വിരമിക്കുന്നവരുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിനായുള്ള നടപടികളുടെ അവസാന ഘട്ടത്തിലാണ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്.നിലവില് ഏകദേശം 8 കോടി സജീവ അംഗങ്ങള്ക്ക് അവരുടെ വിരമിക്കലിനായി ഏകദേശം 28 ലക്ഷം കോടി രൂപയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഏജന്സിയെ തിരഞ്ഞെടുക്കാനാണ് താല്പ്പര്യ പത്രം പുറപ്പെടുവിച്ചിരിക്കുന്നത്. മുന് വര്ഷം, വിപ്രോ, ഇന്ഫോസിസ്, ടിസിഎസ് എന്നിവ ഷോര്ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
എന്താണ് ഇപിഎഫ്ഒ 3.0 ?
വാണിജ്യ ബാങ്കുകള് സാങ്കേതിക വിദ്യയില് മുന്നേറ്റം കാഴ്ച്ചവച്ചപ്പോള് സമാനമായ ബാങ്കിംഗ് സൊല്യൂഷനിലേക്ക് മാറുന്നതിനായാണ് ഇപിഎഫ്ഓയുംഅപ്ഗ്രേഡുകള് നടത്തുന്നത്. പൂര്ണ്ണമായും മാറ്റങ്ങള് വരുത്തിയ വിധത്തിലായിരിക്കും ഇപിഎഫ്ഒ 3.0 കൊണ്ടുവരുന്നത്. ഇപിഎഫ്ഒ അംഗങ്ങള്ക്ക് അവരുടെ അക്കൗണ്ട് എവിടെ രജിസ്റ്റര് ചെയ്തിട്ടുണ്ടെങ്കിലും, രാജ്യത്തുടനീളമുള്ള ഏത് ഇപിഎഫ്ഒ ഓഫീസില് നിന്നും സേവനങ്ങള് ലഭ്യമാക്കും. അടുത്ത പത്തു വര്ഷത്തേക്കുള്ള സാങ്കേതിക ആവശ്യങ്ങള്ക്കനുസരിച്ചാണ് പോര്ട്ടല് രൂപകല്പ്പന ചെയ്യുന്നത്. വരാനിരിക്കുന്ന ലേബര് കോഡുകള് അനുസരിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളെയും ഇപിഎഫ്ഒ കവറേജില് ഉള്പ്പെടുത്തും. ഇതു കൂടി കണക്കാക്കിയാണ് പോര്ട്ടല് വികസിപ്പിക്കുന്നത്.
പുതിയ പോര്ട്ടലിന്റെ സവിശേഷതകള്
പ്രാദേശിക ഭാഷകളില് വിവരങ്ങള് നല്കുന്നതിനായി എഐ അധിഷ്ഠിത വിവര്ത്തന രീതികള് പുതിയ പോര്ട്ടലില് ഉള്പ്പെടുത്തും. ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജി മന്ത്രാലയം വികസിപ്പിച്ച ഭാഷിണി പോലുള്ള എഐ അധിഷ്ഠിത വിവര്ത്തന സംവിധാനത്തെയാവും ഇതിനായി ആശ്രയിക്കുക. പോര്ട്ടലില് ഇംഗ്ലീഷിലോ ഹിന്ദിയിലോ വിവരങ്ങള് നല്കാനാവാത്തവരെ സഹായിക്കാനാണ് ലക്ഷ്യം. പുതിയ തൊഴില് പരിഷ്കാരങ്ങള്ക്ക് കീഴില് അസംഘടിത തൊഴിലാളികള്ക്കും താത്ക്കാലിക തൊഴിലാളികള്ക്കും പ്രത്യേക ഫണ്ടുകള് കൈകാര്യം ചെയ്യാന് ഇപിഎഫ്ഒയ്ക്ക് കഴിയുമെന്നതിനാല്, വളരെ വലിയ ഉപയോക്തൃ അടിത്തറ കൈകാര്യം ചെയ്യുന്നതിനാണ് ഈ സിസ്റ്റം നിര്മ്മിച്ചിരിക്കുന്നത്.
യുപിഐ പിന്വലിക്കല് പ്രക്രിയ
നിലവിലെ ഇപിഎഫ്ഒ 2.0 പരിഷ്കാരങ്ങളുടെ ഭാഗമായി, ബിം ആപ്പ് വഴി യുപിഐ ലിങ്ക് ചെയ്ത പിന്വലിക്കല് സൗകര്യം 2026 ഏപ്രിലോടെ പ്രവര്ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗങ്ങള്ക്ക് ബീം ആപ്പില് അവരുടെ മൊത്തം ബാലന്സ് കാണാന് കഴിയും. ബാലന്സില് അര്ഹമായ പിന്വലിക്കല് തുകയും നിര്ബന്ധിത 25 ശതമാനം മിനിമം ബാലന്സും വ്യക്തമായി കാണിക്കും. പിന്വലിക്കാവുന്ന തുക ഓരോ ഇടപാടിനും 25,000 രൂപയായി പരിമിതപ്പെടുത്താനുമാവും.
അംഗങ്ങള്ക്ക് യുപിഐ വഴി നേരിട്ട് പിന്വലിക്കാം.
ഇപിഎഫ്ഒയുടെ ഒക്ടോബറിലെ നയ മാറ്റത്തെ തുടര്ന്ന് അംഗങ്ങള്ക്ക് യുപിഐ വഴി നേരിട്ട് പണം പിന്വലിക്കാം. ഇത് പിന്വലിക്കലിനായി നല്കിയിട്ടുള്ള 13 വിഭാഗങ്ങളില് നിന്ന് മൂന്നായി വെട്ടികുറച്ചു. അവശ്യ വിഭാഗം, ഭവന ആവശ്യങ്ങള്, പ്രത്യേക സാഹചര്യങ്ങള് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഇപ്പോഴുള്ളത്.നിലവിലെ ഇപിഎഫ്ഒ പരിഷ്കാരങ്ങള് ഇപ്പോള് പൂര്ത്തീകരണത്തിലേക്ക് അടുക്കുകയാണ്. ഇലക്ട്രോണിക് ചലാന്-കം-റിട്ടേണ്, ഇന്റേണല് ടാസ്ക് അലോക്കേഷന് എന്നിവയ്ക്കുള്ള മൊഡ്യൂളുകള് ഇപ്പോള് തന്നെ ലഭ്യമാണ്. പെന്ഷന്, ക്ലെയിമുകള്, വാര്ഷിക അക്കൗണ്ടുകള് എന്നീ മൂന്ന് മൊഡ്യൂളുകള് മാത്രമേ അവശേഷിക്കുന്നുള്ളൂ. അവ അടുത്ത രണ്ട് മാസത്തിനുള്ളില് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
Content highlights:EPFO 3.0 Update: How UPI Withdrawals and AI Will Make PF & Pension Services Faster