സ്വര്‍ണവില ഒരു ലക്ഷം കടന്നും കുതിക്കുന്നു; ഇന്നും വര്‍ധനവ്, ഒരു പവന്‍ ആഭരണം വാങ്ങാന്‍ 8000 അധികം കരുതണം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

എല്ലാവരും ആശങ്കയോടെ നോക്കിയിരുന്ന കാര്യമായിരുന്ന സ്വർണ വില ലക്ഷത്തിലേക്ക് എത്തുമോ ഇല്ലയോ എന്നത്. എന്നാല്‍ കഴിഞ്ഞദിവസം ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില ഒരുലക്ഷം കടന്നു. ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന വില ഇന്നലെ 10,1600 രൂപയിലെത്തി.എന്നാല്‍ ഇന്ന് വില വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. പവന് 280 രൂപയാണ് ഇന്ന് കൂടിയത്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 101,880 രൂപയും ഗ്രാമിന് 12,735 രൂപയുമാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 280 രൂപയുടെ വര്‍ധനവാണ് പവന് രേഖപ്പെടുത്തിയിട്ടുളളത്. ഗ്രാമിന് 35 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി.ഗ്രാമിന് ഇന്നലെ 12700 രൂപയായിരുന്നു. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 84,400 രൂപയും ഗ്രാമിന് 10,550 രൂപയുമാണ് വിപണിവില. വെള്ളിക്കും ഇന്ന് വില ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് ഇന്നത്തെ വില. അതേസമയം ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങാന്‍ ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും സഹിതം 8000 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും.

ഇനി സാധാരണക്കാര്‍ക്ക് അറിയേണ്ടത് അടുത്തവര്‍ഷം സ്വര്‍ണവില കുറയുമോ എന്നുളളതാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് -വേനസ്വല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയിന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വര്‍ണത്തിനെ സുരക്ഷിത നിക്ഷേപമാക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

ഡിസംബര്‍ മാസത്തിലെ സ്വര്‍ണ വില ഇങ്ങനെ

  • ഡിസംബര്‍ 1- 95,680
  • ഡിസംബര്‍ 2- 95,480 (രാവിലെ)ഡിസംബര്‍ 2- 95,240 (വൈകുന്നേരം)
  • ഡിസംബര്‍ 3- 95,760
  • ഡിസംബര്‍ 4- 95,600 (രാവിലെ)ഡിസംബര്‍ 4- 95,080 (വൈകുന്നേരം)
  • ഡിസംബര്‍ 5- 95,280 (രാവിലെ)ഡിസംബര്‍ 5- 95,840 (വൈകുന്നേരം)
  • ഡിസംബര്‍ 6- 95,440
  • ഡിസംബര്‍ 7- 95,440
  • ഡിസംബര്‍ 8- 95,640
  • ഡിസംബര്‍ 9 രാവിലെ22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
  • ഡിസംബര്‍ 1022 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 9556018 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
  • ഡിസംബര്‍ 1122 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,48018 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
  • ഡിസംബര്‍ 1222 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,40018 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
  • ഡിസംബര്‍ 1322 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
  • ഡിസംബര്‍ 1422 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,20018 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
  • ഡിസംബര്‍ 1522 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,80018 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
  • ഡിസംബര്‍ 1622 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,16018 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200
  • ഡിസംബര്‍ 1722 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800
  • ഡിസംബര്‍ 1822 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 1922 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 2022 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,88018 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 22രാവിലെ22 കാരറ്റ് ഗ്രാം വില 12,400, പവന്‍ വില-99,20018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080ഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 12,480, പവന്‍ വില-99,84018 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080
  • ഡിസംബര്‍ 23
  • 22 കാരറ്റ് ഗ്രാം വില - 112,70022 കാരറ്റ് പവന്‍ വില - 1,01,600
  • 18 കാരറ്റ് ഗ്രാം വില - 10,39122 കാരറ്റ് പവന്‍ വില - 83,128

Content highlight:Gold prices in the state continue to rise, now worth over Rs 1 lakh

To advertise here,contact us