യുഎയിലും സ്വര്ണവില സർവ്വകാല റെക്കോര്ഡ് ഉയരത്തില്. 24കാരറ്റ് സ്വര്ണത്തിന് 539.75 രൂപയാണ് വില. ഒക്ടോബര് 21 ന് രേഖപ്പെടുത്തിയത് 525.25 ദിര്ഹമായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന വില. അന്താരാഷ്ട്ര വിപണയിലെ ചലനങ്ങളാണ് യുഎഇ വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില് കഴിഞ്ഞ ദിവസത്തേക്കാള് 1.4 ശതമാനം വര്ധനവോടെ രാവിലെ 10.30 ന് സ്പോട്ട് വില 4401.05ഡോളറിലെത്തി. വെള്ളിയുടെ വിലയിലും വർധനവ് ഉണ്ടായി. ഇന്ന് രാവിലെ വെള്ളിവില 69.23 ഡോളറിലെത്തി.
വില ഉയര്ന്ന് നില്ക്കുമ്പോഴും ഉപയോക്താക്കള് സ്വര്ണം വാങ്ങുന്നത് തുടരുകയാണ്. പക്ഷേ വാങ്ങുന്ന രീതിയിലാണ് വ്യത്യാസം എന്ന് മാത്രം. വലിയ തുകയ്ക്ക് സ്വര്ണം വാങ്ങുന്നതിനേക്കാള് പ്രൊഫഷണലായ മാര്ഗ്ഗമാണ് യുഎഇയിലെ ആളുകള് സ്വീകരിക്കുന്നത്. ഭാരം കുറഞ്ഞ സ്വര്ണത്തിലും ഡയമണ്ട് ആഭരണത്തിലും ആളുകള്ക്ക് താല്പര്യം വര്ധിച്ചിട്ടുണ്ട്. വിലയില് വര്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയോയെയാണ് പലരും സ്വര്ണം വാങ്ങുന്നതെന്നും റിപ്പോർട്ടുകള് പറയുന്നു.
പ്രൊഫഷണല് ഗോള്ഡ് പര്ച്ചേസ് ആപ്പ് ഒ ഗോള്ഡിന്റെ സിഇഒയും സഹ സ്ഥാപകനുമായ അഹമ്മദ് പറയുന്നതനുസരിച്ച് സ്വര്ണത്തിലെ ഉയര്ന്ന വില കൂടുതല് ആളുകളെ വിപണിയിലേക്ക് എത്താന് പ്രേരിപ്പിക്കുന്നുണ്ടെന്നാണ്. പുതിയതും പ്രായം കുറഞ്ഞതുമായ നിക്ഷേപകരാണ് വിപണിയിലേക്ക് ആകര്ഷിക്കപ്പെട്ട് എത്തുന്നത്. യുഎഇയിലെ മിക്ക നിക്ഷേപകരും സ്വര്ണത്തെക്കുറിച്ച് ദീര്ഘകാല വീക്ഷണം പുലര്ത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ആഭരണങ്ങള്ക്ക് പകരം നിക്ഷേപ ലക്ഷ്യങ്ങള്ക്കായി സ്വർണം വാങ്ങുന്നവരുടേയും എണ്ണം വർധിക്കുകയാണ്.
പെപ്പര്സ്റ്റോണിലെ അഹമ്മദ് അസിരി റിസര്ച്ച് സ്ട്രാറ്റര്ജിസ്റ്റിന്റെ അഭിപ്രായത്തില് വില കുതിച്ചുയരുന്നത് ഒരൊറ്റ കാരണം കൊണ്ടല്ല. ആഗോള തലത്തില്, വളര്ച്ചാ സാധ്യതകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം, ഭൂരാഷ്ട്രീയം, നിലവിലുള്ള സാമ്പത്തിക പ്രശ്നങ്ങള് എന്നിവയും സ്വര്ണവിലയിലെ പ്രധാന ഘടകമായ സെന്ട്രല് ബാങ്ക് ഡിമാന്ഡും പ്രതീക്ഷകളെ മറികടക്കുന്ന ഘടകമാണ്. ഈ ഘടകങ്ങളെല്ലാം സ്വര്ണ്ണത്തെ ഈ വര്ഷം ഏറ്റവും ഉയര്ന്ന മൂല്യമുള്ളതാക്കി മാറ്റി. 2025ല് സ്വര്ണം റക്കോര്ഡ് ഉയരത്തിലെത്തുമെന്ന് പല വിദഗ്ധരും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും സ്വര്ണവിലയിലുണ്ടായിട്ടുളള കുതിച്ചുകയറ്റം സ്വര്ണത്തിന് വിപണിയിലുളള അസ്ഥിരതയെയാണ് കാണിക്കുന്നത്.
Content Highlights :Gold prices hit record high in UAE for second time this year