സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 90,000ത്തിന് താഴെയെത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 90,000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടും എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞ് 89,800രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 11,225 രൂപ നല്‍കണം.

ലക്ഷത്തിലേക്കെത്തുമെന്ന തോന്നിപ്പിച്ച സ്വര്‍ണവില 90,000ത്തിന് മുകളിലും താഴെയുമായി കൂടിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

കൂടാതെ, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി വില കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില 10 ഗ്രാമിന് 42 ഡോളറും വെള്ളിക്ക് കിലോയ്ക്ക് 107 ഡോളറുമായാണ് കുറച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ തുടര്‍ച്ചയായ വരുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ആഭ്യന്തര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിലയേറിയ ലോഹങ്ങളുടെ അടിസ്ഥാന ഇറക്കുമതി വിലയും കുറച്ചിട്ടുണ്ട്.

ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കണക്കാക്കാനാണ് അടിസ്ഥാന വില ഉപയോഗിക്കുന്നത്. അടിസ്ഥാന വില കുറയ്ക്കുന്നത് ഇറക്കുമതിക്കാര്‍ക്ക് മേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിനോടൊപ്പംആഭ്യന്തര വിപണിയില്‍ വില സ്ഥിരപ്പെടുത്താനും സഹായിക്കും. സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിക്ഷേപങ്ങള്‍ക്കും ആഭരണങ്ങല്‍ക്കും പ്രധാനമായും ഇന്ത്യക്കാര്‍ സ്വര്‍ണത്തെയാണ് ആശ്രയിക്കാറ്. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് ചൈനക്കാരാണ്. വെള്ളിയുടെ ഇറക്കുമതിക്കാരുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്.

Content Highlights: Gold price today

To advertise here,contact us