ജീവിതത്തില്‍ ഒരിക്കലെങ്കിലും ട്രെയിനില്‍ കയറാത്തവര്‍ അപൂര്‍വ്വമായിരിക്കും. റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്ക്കുമ്പോള് പ്ലാറ്റ്ഫോമുകളിലെ മഞ്ഞ വരകള്‍ നിങ്ങളുടെ കണ്ണുകളില്‍ പെട്ടിട്ടുണ്ടായിരിക്കുമല്ലോ? യഥാര്‍ഥത്തില്‍ എന്താണ് ഈ മഞ്ഞ വരകള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ മഞ്ഞ വരകള്‍ വെറും അലങ്കാരത്തിന് വേണ്ടിയല്ല. അവ ഒരു പ്രധാനപ്പെട്ട സുരക്ഷാ സംവിധാനമാണ്. ഇവ എന്തൊക്കെയാണെന്ന് മനസിലാക്കാം.
ആകസ്മികമായ വീഴ്ചകള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ പ്ലാറ്റ്ഫോമിന്റെ അരികില്‍ നിന്ന് മാറിനില്ക്കാന് പാലിക്കേണ്ട ഏറ്റവും കുറഞ്ഞ സുരക്ഷിതമായ ദൂരമാണ് മഞ്ഞവര.
കുറഞ്ഞ വെളിച്ചത്തില്‍ പോലും തിളക്കമുളള മഞ്ഞനിറം വ്യക്തമായി ദൃശ്യമാകുന്നതിനാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ പ്ലാറ്റ്ഫോമിന്റെ അതിര്‍ത്തി വ്യക്തമായി കാണാന്‍ സാധിക്കും.
ആളുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടാകുന്ന തിരക്കുകള്‍ നിയന്ത്രിക്കാന്‍ മഞ്ഞ വരകള്‍ സഹായിക്കുന്നു. ട്രാക്കുകള്‍ക്ക് സമീപം ആളുകള്‍ തള്ളിക്കയറുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും. അതുപോലെ ട്രെയിന്‍ വരുമ്പോഴോ പുറപ്പെടുമ്പോഴോ അപകടമുണ്ടാകാതെ അവിടെനിന്ന് മാറി നില്ക്കാന് മഞ്ഞവര ഓര്‍മിപ്പിക്കുന്നു. ലോകമെമ്പാടുമുളള മിക്ക റെയില്‍വേകളിലും സമാനമായ മാര്‍ക്കിങ് ഉണ്ട്. ഇത് യാത്രക്കാര്‍ക്ക് സ്ഥിരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് സഹായിക്കുന്നവയാണ്.
മഞ്ഞ വരകള്‍ സുരക്ഷിതമായ ഇടങ്ങളെയാണ് സൂചിപ്പിക്കുന്നത്. കാഴ്ച പരിമിതിയുള്ള യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമുകളില്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഈ മഞ്ഞ വരകള്‍ സഹായിക്കും.
Content Highlights :Do you know why there are yellow lines on railway platforms?