ട്രെയിനിലെ ടോയ്ലറ്റിനെക്കുറിച്ച് ഓര്ക്കുമ്പോള് മനസ്സിലേക്ക് ഓടിവരുന്നത് വൃത്തിഹീനമായ അന്തരീക്ഷവും ദുര്ഗന്ധമുളള ഓര്മകളുമാണോ? അടുത്ത കാലത്തായി ഈ അവസ്ഥകള്ക്കെല്ലാം വലിയ മാറ്റം വന്നിട്ടുണ്ട്. യാത്രക്കാര്ക്കായി സുഖസൗകര്യങ്ങളൊരുക്കി ട്രെയിന് യാത്ര കൂടുതല് മനോഹരമാക്കാന് ഇന്ത്യന് റെയില്വെ സേവനങ്ങളൊക്കെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതുപോലൊരു അടിപൊളി സൗകര്യമാണ് ഈ ട്രെയിനിലും ഉളളത്.
ശൈത്യകാലം അടുത്ത് വരുന്നതുകൊണ്ട് ദീര്ഘദൂര ട്രെയിന് യാത്രകളില് കുളിക്കുന്നത് വെല്ലുവിളിതന്നെയാണ്. എന്നാല് അത്തരമൊരു വെല്ലുവിളി ഈ ട്രെയിനിൽ ഇനി ഉണ്ടാവില്ല. യാത്രക്കാര്ക്ക് കുളിക്കാന് ചൂടുവെള്ളം നല്കുന്ന ഒരു ആഡംബര ട്രെയിന് ഉടന്തന്നെ എത്തുകയാണ്. വേഗതയ്ക്കും നൂതന സവിശേഷിതകള്ക്കും പേരുകേട്ട വന്ദേഭാരത് എക്സ്പ്രസിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഡല്ഹിയില്നിന്നും കശ്മീരിലേക്കും തെക്കന് സംസ്ഥാനങ്ങളിലേക്കുമുളള ദീര്ഘദൂര വന്ദേഭാരത് ട്രെയിനുകളിലാണ് കുളിക്കാന് ചൂടുവെള്ളം ലഭിക്കുക. എസി കമ്പാര്ട്ട്മെന്റില് യാത്ര ചെയ്യുന്നവര്ക്ക് സൗജന്യമായി ഈ സൗകര്യം ലഭിക്കും.
വന്ദേഭാരത് ട്രെയിനുകളുടെ ഓട്ടോമാറ്റിക് വാതിലുകള്, ഉയര്ന്ന നിലവാരമുളള സുരക്ഷാ സംവിധാനങ്ങള്, ആധുനിക ഇന്റീരിയര് സൗകര്യങ്ങള് എന്നിവയ്ക്കൊപ്പമാണ് ഈ പുതിയ സൗകര്യവും ലഭ്യമാകുന്നത്. നിലവില് രാജധാനി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെയും മറ്റ് സൂപ്പര് ഫാസ്റ്റ് സര്വ്വീസുകളിലേയും ഫസ്റ്റ്ക്ലാസ് എസി കോച്ചുകളില് മാത്രമേ കുളിക്കാന് ചൂടുവെള്ളം ലഭ്യമാകൂ. എന്നാലിപ്പോള് വന്ദേഭാരത് യാത്രക്കാര്ക്ക് നല്കാന് പോകുന്നത് ഹോട്ടലിലേത് പോലെയുളള സൗകര്യങ്ങളാണ്.
Content Highlights :Passengers can bathe in hot water during train journeys. which train has this special facility?