ലിഫ്റ്റ് ചോദിച്ച് കയറിയ കാറിൽവച്ച് 'വൃത്തികേട്' കാണിച്ച് കാറുടമ; ദുരനുഭവം വിവരിച്ച് ട്രാവൽ വ്‌ളോഗർ അരുണിമ

തുർക്കിയിലെ നെവ്ഷീർ എന്ന സ്ഥലത്തെക്ക് പോകാൻ ലിഫ്റ്റ് ലഭിക്കാനായി നിൽക്കുകയായിരുന്നു അരുണിമ

ലിഫ്റ്റ് ചോദിച്ച് കയറിയ കാറിൽവച്ച് 'വൃത്തികേട്' കാണിച്ച് കാറുടമ; ദുരനുഭവം വിവരിച്ച് ട്രാവൽ വ്‌ളോഗർ അരുണിമ
dot image

സാമൂഹ്യമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സ് ഉള്ള ട്രാവൽ വ്‌ളോഗറാണ് അരുണിമ. അരുണിമ ബാക്ക്പാക്കർ എന്ന അക്കൗണ്ടിലൂടെയും പേജിലൂടെയും ഇവർ യാത്രചെയ്യുന്ന നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. പല രാജ്യങ്ങളിലൂടെയും ഇവർ സഞ്ചരിക്കാറുണ്ട്. പല മനുഷ്യരെ കണ്ട അനുഭവങ്ങളും കഥകളും പങ്കുവേയ്ക്കുന്ന വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരുമുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് പങ്കുവെക്കുകയാണ് അരുണിമ. തുർക്കിയിൽ വെച്ച് ഒരു കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ താൻ കാൺകെ സ്വയംഭോഗം ചെയ്ത ദുരനുഭവമാണ് അരുണിമ പങ്കുവെയ്ക്കുന്നത്.

തുർക്കിയിലെ നെവ്ഷീർ എന്ന സ്ഥലത്തേക്ക് പോകാൻ ലിഫ്റ്റ് നോക്കി നിൽക്കുകയായിരുന്നു അരുണിമ. ഒരുപാട് നേരം കാത്തുനിന്ന ശേഷം അരുണിമയ്ക്ക് ഒരു ലിഫ്റ്റ് ലഭിച്ചു. ഇതിനിടെ കാറിന്റെ ഡ്രൈവർ അരുണിമയോട് അശ്ലീലമായി സംസാരിക്കാൻ തുടങ്ങി. പിന്നാലെ സ്വയംഭോഗം ചെയ്യാനാരംഭിച്ചു. അരുണിമ ഇത് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ ഇത് തുടർന്നുകൊണ്ടേയിരുന്നു. പിന്നീട് അരുണിമയെ ഒരു ഫ്യുവൽ സ്റ്റേഷനിൽ ഇറക്കിവിട്ട ശേഷം അയാൾ പോകുകയായിരുന്നു. വീഡിയോ എടുക്കുമ്പോൾ അയാൾ എടുക്കരുതെന്ന് അഭ്യർത്ഥിക്കുകയുണ്ടായിരുന്നുവെന്നും അരുണിമ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് അരുണിമ ഒരു കുറിപ്പും പങ്കുവെച്ചു.

അരുണിമ എഴുതുന്നത് ഇങ്ങനെ

"ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത്. എന്‍റെ നല്ലതും മോശവുമായ അനുഭവങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുന്നു. ഈ വീഡിയോ ഇടുമ്പോൾ ഒരുപാട് ആളുകൾ എന്നെ കുറ്റപ്പെടുത്താനും നെഗറ്റീവ് പറയാനും ഉണ്ടാകുമെന്ന് അറിയാം. എന്നിട്ടും ഞാൻ ഇട്ടത് ഞാൻ എന്തിന് എന്റെ മോശമായ അനുഭവങ്ങൾ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ്.

പിന്നെ ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വീഡിയോ ഇട്ടാൽ. യൂട്യൂബിൽ ആണേൽ ഇങ്ങനെയുള്ള വീഡിയോകൾക്ക് മോണറ്റൈസേഷൻ ഉണ്ടാകില്ല. കുറേപേർ റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിത്. ഞാൻ എന്തിന് അയാളുടെ വണ്ടിയിൽ കയറി അതുകൊണ്ടല്ലേ ഇത് സംഭവിച്ചേ എന്ന് പറഞ്ഞു വരും ഒരുപാട് ആളുകൾ. ഈയടുത്ത് തന്നെ നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ വെച്ച് ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?

അത് ഒരു പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണ്, അതിൽ വച്ചാണ് അങ്ങനെ സംഭവിച്ചത്. പിന്നെ ഞാൻ യാത്ര ചെയ്യുന്നത് കാണുന്ന വണ്ടികൾ എല്ലാം കൈകാണിച്ച് അവർ നിർത്തുമ്പോൾ അതിൽ കയറിയാണ് പോകുന്നത് അത് അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് യാത്രകൾ ചെയ്യുന്നത്. എന്റെ യാത്രയിൽ ഏറ്റവും കൂടുതൽ നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഞാനിപ്പോൾ ഇട്ട ഈ വീഡിയോയിൽ പോലും രണ്ടാമത് വീഡിയോയിൽ നല്ല അനുഭവം ഉണ്ടായതും ഞാൻ കയറിയ വണ്ടിയിൽ നിന്നുതന്നെയാണ്. അതിനെപ്പറ്റി ആരും ഒന്നും പറയുന്നില്ല. ആർക്കും അത് അറിയുകയും വേണ്ട. എല്ലാവരും ആ നെഗറ്റീവ് അനുഭവത്തെ മാത്രം ചൂണ്ടിക്കാണിക്കുന്നു.

എന്തുകൊണ്ട്? ആളുകൾക്ക് എപ്പോഴും താൽപര്യം നെഗറ്റീവ് കഥകളോടാണ്. എന്നാൽ എനിക്ക് എല്ലാം എന്റെ യാത്രയിൽ ഉണ്ടാവുന്ന അനുഭവങ്ങളാണ്. ഓരോ മോശമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും ഞാൻ അതിൽ നിന്നും കൂടുതൽ സ്ട്രോങ്ങ് ആയി യാത്ര ചെയ്യുകയാണ് ചെയ്യുന്നത് അല്ലാതെ തളരുന്നില്ല. പിന്നെ ഇതിൽ വന്ന് ഓരോ ആളുകൾ മോശം രീതിയിൽ കമന്റ് ഇടുമ്പോൾ അവരവരുടെ സ്റ്റാൻഡേർഡും ചിന്താഗതിയും ആണ് നിങ്ങൾ പബ്ലിക്കായി ഇവിടെ വന്ന് കമന്റ് ആയി രേഖപ്പെടുത്തുന്നത്. നിങ്ങൾ മോശം കമന്റ് ഇടുന്നതിലൂടെ നിങ്ങൾ തന്നെയാണ് നാട്ടുകാർക്ക് മുന്നിൽ മോശമാകുന്നത് അല്ലാതെ ഞാനല്ല. ഞാൻ എന്താണെന്ന് അറിയുന്ന വ്യക്തികൾക്ക് എന്നെ അറിയാം. പിന്നെ ഇതുപോലെ അനുഭവങ്ങൾ വസ്ത്രധാരണം കൊണ്ടാണെന്ന് പറയുന്ന കേട്ടിട്ടുണ്ട്. ഞാൻ ഇതിൽ ഫുൾകൈ, ഫുൾ കാൽ വസ്ത്രമാണ് ധരിച്ചിട്ടുള്ളത്.

Content Highlights: Arunima backpacker reveals bad circumstances where driver masturbated infront of her...

dot image
To advertise here,contact us
dot image